close

News WrapGet Handpicked Stories from our editors directly to your mailbox

കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. 

Updated: Jul 22, 2019, 06:05 PM IST
കാസര്‍കോട് ജില്ലയില്‍ ചൊവ്വാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോഡ്: കനത്ത മഴ തുടരുന്നതിനാല്‍ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ചയും ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു. 

അങ്കണവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നേരത്തേ ശനിയാഴ്ച്ചയും തിങ്കളാഴ്ചയും ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. 

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാസര്‍കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് ഇത്.
 
കാസര്‍ഗോഡ് ജില്ലയില്‍ കാലവര്‍ഷം കനത്ത നാശമാണ് വിതച്ചത്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ 12 വീടുകള്‍ തകര്‍ന്നു. 115 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചു. ജില്ലയിലാകമാനം വ്യാപക നാശനഷ്ടമാണ് സംഭവിച്ചത്.

കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. മധുര്‍ മേഖലയില്‍ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്.