Crime News: ചിക്കൻ കറിയിൽ ചൂടില്ല; ഹോട്ടലിൽ കയ്യാങ്കളി, കട ഉടമയ്ക്ക് നേരെ ആക്രമണം

Hotel Attack: നെയ്യാറ്റിൻകര അമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ശനിയാഴ്ച രാത്രിയായിരുന്നു ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Apr 14, 2025, 03:27 PM IST
  • നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്
  • ആക്രമണത്തിൽ കടയുടമ ദിലീപിന് പരിക്കേറ്റു
Crime News: ചിക്കൻ കറിയിൽ ചൂടില്ല; ഹോട്ടലിൽ കയ്യാങ്കളി, കട ഉടമയ്ക്ക് നേരെ ആക്രമണം

തിരുവനന്തപുരം: ചിക്കൻ കറിയിൽ ചൂടില്ല എന്നാരോപിച്ചുള്ള തർക്കം കയ്യാങ്കളിയിൽ കലാശിച്ചു. കട ഉടമയ്ക്ക് നേരെ ആക്രമണം. നെയ്യാറ്റിൻകര അമരവിളക്ക് സമീപം പ്രവർത്തിക്കുന്ന പുഴയോരം ഹോട്ടലിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. നെയ്യാറ്റിൻകര സ്വദേശിയായ സജിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.

Add Zee News as a Preferred Source

ആക്രമണത്തിൽ കടയുടമ ദിലീപിന് പരിക്കേറ്റു. ദിലീപിനെ അക്രമികൾ കടയിൽ ഉണ്ടായിരുന്ന സോഡാ കുപ്പിയെടുത്ത് അടിക്കുകയായിരുന്നു. നെയ്യാറ്റിൻകര ജനൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ദിലീപ് കുമാർ ചികിത്സ തേടി. സംഭവത്തിൽ ദിലീപ്കുമാർ നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകി.

പരാതി സ്വീകരിച്ച പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് വ്യക്തമാക്കി. സജിൻ ദാസ്, പ്രവീൺ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഒൻപത് പേർക്ക് എതിരെയാണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News