ഇന്ന് ഏപ്രിൽ ഒന്ന്. ലോകവിഡ്ഢിദിനം. ലോകം മുഴുവൻ ഇന്ന് വിഡ്ഢിദിനം ആഘോഷിക്കുന്നു. നിരുപദ്രവകരമായ തമാശകളും കുസൃതികളുമൊക്കെയായാണ് വിഡ്ഢിദിനം ആഘോഷിക്കുന്നത്. ചിലപ്പോഴെല്ലാം ഈ തമാശകൾ അതിരുവിട്ടുപോകാറും ഉണ്ട് എന്നത് സത്യമാണ്. വ്യാജവാർത്തകൾ പോലും ഏപ്രിൽ ഫൂളിന്റെ മറവിൽ ലോകം മുഴുവൻ പടച്ചുവിടപ്പെടാറും ഉണ്ട്.
വിഡ്ഢിദിനത്തിന്റെ കഥ........
യൂറോപ്യൻമാരാണ് ആദ്യമായി വിഡ്ഢിദിനം ആഘോഷിക്കാനായി തുടങ്ങിയതെന്നാണ് ചരിത്രം. ഈ ആചാരം ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലേക്ക് എത്തിച്ചതും യൂറോപ്യൻമാർ തന്നെയാണ്. യഥാർത്ഥത്തിൽ ഒരു കലണ്ടർ മാറ്റം വരുത്തിവെച്ച വിനയാണ് വിഡ്ഢിദിനം എന്നാണ് ചരിത്രകാരൻമാർ പറയുന്നത്. ജൂലിയൻ കലണ്ടർ പ്രകാരം ഏപ്രിൽ ഒന്നാം തീയതിയായിരുന്നു ന്യൂയർ ആഘോഷിച്ചിരുന്നത്. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയപ്പോൾ ജനുവരി ഒന്ന് പുതുവത്സരമായി മാറി.
1582ൽ ഫ്രാൻസിലായിരുന്നു ആ കലണ്ടർ മാറ്റം. അക്കാലത്ത് മാർപാപ്പ പോപ് ഗ്രിഗറി പതിമൂന്നാമൻ പഴയ കലണ്ടർ പരിഷ്‌കരിച്ച് ഗ്രിഗോറിയൻ കലണ്ടർ തുടങ്ങിയത്. വാർത്താ വിനിമയ ഉപാധികൾ വളരെ കുറവായ അന്നത്തെ പരിഷ്‌കാരങ്ങൾ പലരും അറിഞ്ഞില്ല. രാജപരിഷ്‌കാരങ്ങൾ ജനങ്ങളിലെത്താൻ ഒരുപാട് സമയമെടുത്തു. കലണ്ടർ മാറ്റമറിയാതെ പിന്നെയും ചിലർ ഏപ്രിൽ ഒന്നിന് തന്നെ പുതുവത്സരം ആഘോഷിച്ചു. ഇവരെ 'മണ്ടൻമാർ' എന്നു വിളിക്കാൻ തുടങ്ങി. അതു മാത്രവുമല്ല, പുത്തൻ പരിഷ്‌കാരങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാവാത്തവരെയും കൂടി പരിഹസിക്കാൻ വേണ്ടിയാണ് ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനം ആഘോഷിച്ചു തുടങ്ങിയത്. അതിന്റെ ചുവടുപിടിച്ച് എല്ലാ വർഷവും ഏപ്രിൽ ഒന്നിന് പലരെയും കളിയാക്കാൻ തുടങ്ങി. അങ്ങനെ ഏപ്രിൽ ഒന്ന് 'വിഡ്ഢികളുടെ' ദിനമായി മാറി.
വിഡ്ഢിദിനത്തിന്റെ തുടക്കത്തെക്കുറിച്ച് പല കഥകളും ഉണ്ടെങ്കിലും ഏറെ പ്രചാരം കലണ്ടറിലെ മാറ്റവുമായി ബന്ധപ്പെട്ട കഥക്കാണ്.
വിവിധ രാജ്യങ്ങളിൽ ഈ ദിനം പല പേരുകളിൽ അറിയപ്പെടുന്നു. ഇംഗ്ലണ്ടിൽ നൂഡി, ജർമനിയിൽ ഏപ്രിന ഫ്രാൻസിൽ ഏപ്രിൽ ഫിഷ് എന്നിങ്ങനെ. ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ ഈ ദിനം പ്രചാരത്തിൽ വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്









