)
കണ്ണൂര്‍: കേരളത്തെ ആകെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു ഗോവിന്ദച്ചാമി ജയില്‍ ചാടി എന്നത്. എന്നാല്‍ അതിലേറെ ആശ്വസിപ്പിക്കുന്ന വാര്‍ത്ത അല്പ സമയത്തിനകം പുറത്ത് വരികയും ചെയ്തു. ഗോവിന്ദച്ചാമിയെ പിടികൂടി എന്നതാണത്.
കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമിയെ പിടികൂടാന്‍ സഹായിച്ചത് വിനോജ് എന്ന വ്യക്തിയും മറ്റൊരു ഓട്ടോ ഡ്രൈവറും ആയിരുന്നു. വിനോജ് രാവിലെ ഓഫീസിലേക്ക് പോകുന്നതിനിടെ ആണ് ഗോവിന്ദച്ചാമിയെന്ന് സംശയം തോന്നുന്ന ഒരാള്‍ റോഡിന്റെ സൈഡിലൂടെ നടന്ന് പോകുന്നത് കണ്ടത്. ബൈക്ക് നിര്‍ത്തി ചോദിച്ചപ്പോള്‍ ആണ് കാര്യം വെളിപ്പെട്ടത്.
എടാ, എടാ എന്ന് വിളിച്ചപ്പോള്‍ അയാള്‍ മുന്നോട്ട് നടന്നുനീങ്ങുക ആയിരുന്നു. എടാ ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചപ്പോള്‍ തൊട്ടടുത്തുള്ള മതില് ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അപ്പോഴേക്കും അടുത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവറേയും കൂട്ടി പിന്തുടരാന് ശ്രമിച്ചുവെന്നു വിനോജ് മാധ്യമങ്ങളോട് പറഞ്ഞു. എന്തായാലും ഇതിനിടെ വിനോജ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ഒരു കറുത്ത പാന്റ്സും കള്ളി ഷര്‍ട്ടും ആയിരുന്നു ധരിച്ചിരുന്നത്. ഒരു ഭാണ്ഡം തലയില്‍ വച്ചിരുന്നു. മുറിഞ്ഞുപോയ കൈ മറയ്ക്കുന്നതിനായി ഈ ഭാണ്ഡത്തോട് ചേര്‍ത്തായിരുന്നു വച്ചിരുന്നത്. ഇത് തന്നെയാണ് വിനോജിന് പെട്ടെന്ന് സംശയം തോന്നാനുള്ള കാരണവും.
ജയില്‍ ചാടിയ ഗോവിന്ദച്ചാമി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഒരു അസ്വാഭാവികതയും ഇല്ലാതെ, വളരെ സ്വാഭാവികമായി നടന്നുപോകുന്ന ദൃശ്യങ്ങളാണ് ഇത്. തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിൽ ആയിരുന്നു ഗോവിന്ദച്ചാമി ഒളിക്കാൻ ശ്രമിച്ചത്. പോലീസ് വീട് വളഞ്ഞപ്പോൾ രക്ഷപ്പെടാൻ വേണ്ടി കിണറ്റിലേക്ക് ചാടുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസ് പിടികൂടിയത്.
അര്‍ദ്ധരാത്രി 1.10 ഓടെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് പുറത്ത് വരുന്ന വിവരം. ജയില്‍ കമ്പി മുറിച്ചാണ് പുറത്തിറങ്ങിയത്. തുണികൊണ്ട് കയര്‍പോലെ കെട്ടിയാണ് മതില് ചാടിയത്. മതിലിന് മുകളിലെ ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തന രഹിതമായിരുന്നു എന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.