Shine Tom Chacko Escape: ജനല്‍ വഴി ഷീറ്റിലേക്ക്, പിന്നെ സ്വിമ്മിങ് പൂളിലേക്ക്... ഒടുവില്‍ സ്റ്റെയര്‍ കേസ് വഴി ഓട്ടം! ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടതിങ്ങനെ!

Shine Tom Chacko Escape: സിനിമ സ്റ്റൈലിൽ ആയിരുന്നു ഷൈൻ ടോം ചാക്കോയും സംഘവും ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെട്ടത്...

Written by - Zee Malayalam News Desk | Last Updated : Apr 17, 2025, 12:56 PM IST
  • മൂന്നാം നിലയിലെ മുറിയിലെ ജനൽ വഴിയാണ് പുറത്തേക്ക് ചാടിയത്
  • രണ്ടാം നിലയിലെ ഷീറ്റിലേക്കും അവിടെ നിന്ന് സ്വിമ്മിങ് പൂളിലേക്കും ചാടി
  • സ്റ്റെയർ കേസ് വഴി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു
Shine Tom Chacko Escape: ജനല്‍ വഴി ഷീറ്റിലേക്ക്, പിന്നെ സ്വിമ്മിങ് പൂളിലേക്ക്... ഒടുവില്‍ സ്റ്റെയര്‍ കേസ് വഴി ഓട്ടം! ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടതിങ്ങനെ!

കൊച്ചി: ലഹരി ഉപയോഗം പരിശോധിക്കാനെത്തിയ ഡാന്‍സാഫ് ഉദ്യോഗസ്ഥരെ വെട്ടിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് അതി സാഹസികമായി. വലിയ അപകടത്തിലേക്ക് നീങ്ങിയേക്കാവുന്ന തരത്തില്‍ ആയിരുന്നു ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും ഹോട്ടല്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തേക്ക് ഓടിയത്.

ബുധനാഴ്ച (ഏപ്രില്‍ 16) രാത്രി 11 മണിയോടെയാണ് കലൂരിലെ പിജിഎസ് വേദാന്ത ഹോട്ടലില്‍ ലഹരി പരിശോധനയ്ക്കായി ഡാന്‍സാഫ് ഉദ്യോസ്ഥര്‍ എത്തിയത്. 314 ാം നമ്പര്‍ മുറിയില്‍ ആയിരുന്നു ഷൈന്‍ ടോം ചാക്കോയും സുഹൃത്തുക്കളും ഉണ്ടായിരുന്നത്. പോലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ ഇവര്‍ ജനല്‍ വഴി പുറത്തേക്ക് ചാടിയാണ് രക്ഷപ്പെട്ടത്.

മൂന്നാം നിലയിലെ മുറിയില്‍ ആയിരുന്നു ഷൈന്‍ ടോം ചാക്കോയും സംഘവും ഉണ്ടായിരുന്നത്. ഇവിടെ നിന്ന് ജനല്‍ വഴി രണ്ടാം നിലയിലെ ഷീറ്റിലേക്കാണ് ഇവര്‍ ചാടിയത്. ചാട്ടത്തിന്റെ ആഘാതത്തില്‍ ഷീഫ്ഫ് പൊട്ടുകയും ചെയ്തു. പിന്നീട് രണ്ടാം നിലയിലുള്ള സ്വിമ്മിങ് പൂളിലേക്ക് ഇവര്‍ ചാടി. അതുകൊണ്ട് തന്നെ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഏറ്റിട്ടുണ്ടാവില്ല എന്നാണ് കരുതുന്നത്.

 

സ്വിമ്മിങ് പൂളില്‍ നിന്ന് സ്റ്റെയര്‍ കേസ് വഴിയാണ് ഇവര്‍ ഓടി രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതിന് ശേഷം ഷൈന്‍ ടോം ചാക്കോ എവിടെ പോയി എന്നാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. എന്തായാലും ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.

പലതവണ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണങ്ങള്‍ നേരിട്ട ആളാണ് ഷൈന്‍ ടോം ചാക്കോ. 2015 ല്‍ കൊക്കെയ്ന്‍ കേസില്‍ പിടിയിലാവുകയും ചെയ്തു. തെളിവുകളുടെ അഭാവത്തില്‍ ആ കേസില്‍ നിന്ന് രക്ഷപ്പെട്ടു. എന്നാല്‍ ഇത്തവണ ഷൈന്‍ ടോം ചാക്കോയുടെ കാര്യത്തില്‍ അത്തരം രക്ഷപ്പെടല്‍ സാധ്യമാവില്ല എന്നാണ് സൂചന. അടുത്തിടെ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലും ഷൈന്‍ ടോം ചാക്കോയുടെ പേര് ഉയര്‍ന്നുവന്നിരുന്നു.

സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറി എന്ന നടി വിന്‍സി അലോഷ്യസിന്റെ പരാതിയാണ് ഏറ്റവും ഒടുവില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ ഉയര്‍ന്നത്. ഈ വിഷയത്തില്‍ താരസംഘടനയ്ക്കും ഫിലിം ചേംബറിനും പരാതി നല്‍കിയിട്ടുണ്ട്. ഷൈന്‍ ടോം ചാക്കോയെ സംഘടനയില്‍ നിന്ന് പുറത്താക്കുന്ന തരത്തില്‍ അതി ശക്തമായ നടപടികള്‍ക്ക് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News