close

News WrapGet Handpicked Stories from our editors directly to your mailbox

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

രണ്ടുകിലോ വീതം വരുന്ന മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. 

Updated: Dec 20, 2018, 04:16 PM IST
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട

കൊച്ചി: കൊച്ചിയില്‍ രണ്ട് കോടി രൂപ വില മതിക്കുന്ന മയക്കു മരുന്ന് പിടികൂടി. രണ്ടുകിലോ വീതം വരുന്ന മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. സംഭവത്തില്‍ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിനെ അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ഷാഡോ പൊലീസ് ഇയാളെ പിടികൂടിയത്. ഇടപാടുകാരെ തേടിയാണ് ഇയാള്‍ കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക നിഗമനം. 

ഇബ്രാഹിമിന്‍റെ പാസ്‌പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മലേഷ്യ, സിംഗപ്പുര്‍ രാജ്യങ്ങളില്‍ ഇബ്രാഹിം നിരവധി തവണ സന്ദര്‍ശനം നടത്തിയതായി ഇതില്‍നിന്ന് വ്യക്തമായിട്ടുണ്ട്. ഈ യാത്രകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് ആദ്യമായിട്ടാണ് മെതാംഫെറ്റമീന്‍ പിടികൂടുന്നത്. വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തു വരികയാണ്.