ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

ഇപ്രാവശ്യത്തെ ഇന്നലെവരെയുള്ള വരുമാനം 31 കോടി രൂപയാണ്.   

Last Updated : Nov 28, 2019, 02:13 PM IST
  • പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
  • കഴിഞ്ഞ വര്‍ഷം ആദ്യത്തെ പതിനൊന്നുദിവസത്തെ വരുമാനം പതിനഞ്ചു കോടി ആയിരുന്നത് ഇത്തവണ മുപ്പത്തിയൊന്ന് കോടിയിലേയ്ക്ക് ഉയര്‍ന്നു.
  • പ്രശ്നങ്ങളൊന്നും ഉണ്ടായില്ലയെങ്കില്‍ ശബരിമലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വരുമാനക്കുറവ് ഈ വര്‍ഷം നികത്താന്‍ കഴിയുമെന്നാണ് വിശ്വാസം.
ശബരിമലയിലെ വരുമാനത്തില്‍ വന്‍ വര്‍ധനവ്

സന്നിധാനം: ശബരിമലയില്‍ തീര്‍ത്ഥാടനം തുടങ്ങി പതിനൊന്നു ദിവസം പിന്നിടുമ്പോള്‍ വരുമാനത്തില്‍ വന്‍ വര്‍ധനവ്.

ശബരിമലയില്‍ ഇപ്രാവശ്യം ഇന്നലെവരെയുള്ള വരുമാനം 31 കോടി രൂപയാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇരട്ടി വരുമാനമാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്. എന്നാല്‍ 2017 ലെ വരുമാനത്തിലേയ്ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം ആദ്യത്തെ പതിനൊന്നുദിവസത്തെ വരുമാനം പതിനഞ്ചു കോടി രൂപയായിരുന്നു. ഇതാണ് ഇത്തവണ മുപ്പത്തിയൊന്ന് കോടിയിലേയ്ക്ക് ഉയര്‍ന്നത്.

ഇത്തവണ സ്ത്രീപ്രവേശന വിധിയെ സര്‍ക്കാര്‍ പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന്‍ നിരവധി ഭക്തജനങ്ങളാണ് ശബരിമലയിലേയ്ക്ക് ഒഴുകികൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സ്ത്രീപ്രവേശന വിധിയെ സര്‍ക്കാര്‍ പിന്തുണച്ചതില്‍ ഉണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്‍ ശബരിമലയില്‍ പോകാന്‍ ഭക്തര്‍ മടിച്ചിരുന്നു.

അത്രയ്ക്കും ഭീകരമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ശബരിമലയിലെ അവസ്ഥ. ഇത്തവണത്തെ വരുമാനത്തെ കുറിച്ച് കൃത്യമായി നാളെ ശബരിമലയില്‍ എത്തുന്ന ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍.വാസു ഔദ്യോഗികമായി അറിയിക്കും.

വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലയെങ്കില്‍ ശബരിമലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ വരുമാനക്കുറവ് ഈ വര്‍ഷം നികത്താന്‍ കഴിയുമെന്നാണ് വിശ്വാസം.

Trending News