രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ശബരിമലയില്‍ നടക്കുന്നത്; പിഎസ് ശ്രീധരന്‍ പിള്ള

രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ശബരിമലയില്‍ പോലീസിനെ അണിനിരത്തി കേരള സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയിലേത് ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണെന്നും വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

Updated: Nov 6, 2018, 04:50 PM IST
രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ശബരിമലയില്‍ നടക്കുന്നത്; പിഎസ് ശ്രീധരന്‍ പിള്ള

പത്തനംതിട്ട: രാജ്യംകണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ശബരിമലയില്‍ പോലീസിനെ അണിനിരത്തി കേരള സര്‍ക്കാര്‍ നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമലയിലേത് ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണെന്നും വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ബരിമലയിലെത്തിയ ഭക്തര്‍ക്ക്‌ മുറികളും കുടിവെള്ളവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു. കൂടാതെ, സമാധാനത്തോടെ ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് സാധിച്ചില്ല, എന്നും അദ്ദേഹം പറഞ്ഞു. ദൈനംദിന കാര്യങ്ങളില്‍ കടന്നുകയറിയതിന് സര്‍ക്കാര്‍ മാപ്പ് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മനുഷ്യാവകാശ ലംഘനം സംബന്ധിച്ച് കേന്ദ്ര മനുഷ്യവകാശ കമ്മീഷന് ബിജെപി പരാതി നല്‍കി. കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാനത്തെ സംബന്ധിച്ച് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ആചാരക്രമവും ഈശ്വര വിശ്വാസവും ഇല്ലാതാക്കണമെന്ന കാഴ്ച്ചപ്പാടോടെയാണ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം. മതപരമായ ആചാരങ്ങള്‍ സംഘടിപ്പിക്കാനോ അനുവര്‍ത്തിക്കാനോ പാടില്ല എന്നത് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ലംഘിക്കുന്നുവെന്ന് സിപിഎമ്മിന്‍റെ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമേയവും പ്രചാരണവുമാണ്. അതിന്‍റെ ഭാഗമാണ് ശബരിമലയിലെ നടപടിയെന്ന് ഞങ്ങള്‍ സംശയിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.