Malappuram News: ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി മർദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ

Malappuram News: ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്

Written by - Vishnupriya S | Last Updated : Nov 16, 2025, 07:10 PM IST
  • ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം.
  • ഒരു മാസം മുൻപായിരുന്നു ഷഹീനിന്റെ വിവാഹം.
  • പ്രണയവിവാഹമായിരുന്നു.
Malappuram News: ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി മർദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ

മലപ്പുറം: ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി മർദ്ദിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറത്താണ് സംഭവം. ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്. ഒക്ടോബർ 27നാണ് കേസിന് ആസ്പദമായ സംഭവം. ഒരു മാസം മുൻപായിരുന്നു ഷഹീനിന്റെ വിവാഹം. പ്രണയവിവാഹമായിരുന്നു. ജിംനേഷ്യം പരിശീലകനായ ഷഹീൻ രാത്രി വീട്ടിലെത്തിയപ്പോൾ ഭക്ഷണം എടുത്തുവയ്ക്കാൻ താമസിച്ചെന്നു പറഞ്ഞ് ഭാര്യയുടെ തല ചുമരിൽ ഇടിപ്പിച്ചെന്നാണ് പരാതി. 

Add Zee News as a Preferred Source

തുടർന്ന് യുവതി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സ തേടി. ഇവിടെനിന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ഷഹീന്റെ വീട്ടിൽവച്ച് നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടെന്നും വിവാഹത്തിന് വീട്ടുകാർ നൽകിയ 15 പവനോളം സ്വർണാഭരണങ്ങൾ ഇയാൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെന്നും യുവതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഷഹീനെ കോടതി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

About the Author

Vishnupriya S

Vishnupriya S is the Sub Editor of Zee Malayalam News Website

...Read More

Trending News