കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്

എസ്‌ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ രാത്രി വൈകി കനകദുര്‍ഗ്ഗയെ എത്തിച്ചത്.  

Updated: Jan 22, 2019, 12:05 PM IST
കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്

പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വിസമ്മതിച്ച് ഭര്‍ത്താവ്. ഇതേതുടര്‍ന്ന് കനക ദുര്‍ഗയെ പെരിന്തല്‍മണ്ണയിലെ ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ പൊലീസ് പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ടെത്തിയ കനകദുര്‍ഗയെ കൂട്ടിക്കൊണ്ടുപോകാന്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണിയോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു.

മര്‍ദനമേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നിന്ന് പെരിന്തല്‍മണ്ണയില്‍ എത്തിയ കനകദുര്‍ഗയെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭര്‍ത്താവ് താല്‍പര്യം കാണിച്ചില്ല.

തുടര്‍ന്ന് എസ്‌ഐ ടി.എസ്. ബിനു ഇടപെട്ടാണ് ‘വണ്‍ സ്‌റ്റോപ് സെന്ററില്‍’ രാത്രി വൈകി കനകദുര്‍ഗ്ഗയെ എത്തിച്ചത്. അതിക്രമത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും താല്‍കാലിക സംരക്ഷണവും നിയമബോധവത്കരണവും ലഭ്യമാക്കുന്നതിനുള്ളതാണ് ഈ സെന്റര്‍.