)
തിരുവനന്തപുരം: ഹൈബ്രിഡ് കഞ്ചാവുമായി കർണാടക സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിൽ. ലഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 3.63 കോടി രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കർണാടക ബെല്ലാരി സ്വദേശി സുമൻ ജട്ടർ (27) ആണ് പിടിയിലായത്. കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് ആണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ ലഗേജിൽ നിന്ന് 3.63 കോടി രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. കർണാടകയിലെ ബെല്ലാരിയിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ആളാണ് പ്രതിയായ സുമൻ ജട്ടർ. മലേഷ്യൻ എയർലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇയാളെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ എയർ ഇന്റലിജൻസ് യൂണിറ്റ് പിടികൂടുകയായിരുന്നു.
ഈ മാസം 15ന് ബെംഗൂളുരു വിമാനത്താവളം വഴി ഇയാൾ ബാങ്കോക്കിലേക്ക് പോയതായും തിരികെ ഞായറാഴ്ച പുലർച്ചെ 1.30ന് മലേഷ്യൻ എയർ ലൈൻസിന്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയായിരുന്നുവെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എയർ ഇന്റലിജൻസ് വിഭാഗം ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ബാഗിൽ കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതായും വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്നും കൊച്ചി കമ്മീഷണറേറ്റ് ഓഫ് കസ്റ്റംസ് പ്രിവന്റീവ് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.