IRCTC Kerala Tour: കുറഞ്ഞ ചിലവിൽ ഹൈദരാബാദ് - കേരള യാത്ര; ടൂർ പാക്കേജുമായി റെയിൽവേ

IRCTC Kerala Tour Package: കേരള ഹിൽസ് & വാട്ടേഴ്സ് (SHR092) എന്നാണ് റെയിൽവേ ഈ പാക്കേജിന് പേര് നൽകിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 07:45 PM IST
  • മൊത്തം യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചായിരിക്കും നിരക്കുകൾ.
  • 3 തവണ പ്രഭാത ഭക്ഷണവും യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസും ലഭിക്കും.
  • എല്ലാ ചൊവ്വാഴ്ചയും സെക്കന്ദരാബാദിൽ നിന്നാണ് യാത്ര ആരംഭിക്കുക.
IRCTC Kerala Tour: കുറഞ്ഞ ചിലവിൽ ഹൈദരാബാദ് - കേരള യാത്ര; ടൂർ പാക്കേജുമായി റെയിൽവേ

ഹൈദരാബാദിൽ നിന്ന് കേരളത്തിലേയ്ക്ക് പ്രത്യേക ടൂർ പാക്കേജുമായി ഇന്ത്യൻ റെയിൽവേ. 5 രാത്രിയും 6 പകലും നീളുന്ന ഈ പാക്കേജിന് കേരള ഹിൽസ് & വാട്ടേഴ്സ് (SHR092) എന്നാണ് പേര് നൽകിയിരിക്കുന്നത്. ടൂർ പാക്കേജിനെക്കുറിച്ചുള്ള വിവരങ്ങൾ സമൂഹ മാധ്യമമായ എക്സിലൂടെ റെയിൽവേ പങ്കുവെച്ചിട്ടുണ്ട്. 

യാത്രികൻ തിരഞ്ഞെടുത്ത വിഭാഗത്തിനും മൊത്തം യാത്രക്കാരുടെ എണ്ണത്തിനും അനുസരിച്ചായിരിക്കും ഈ ടൂർ പാക്കേജിൻ്റെ നിരക്കുകൾ നിശ്ചയിക്കുന്നത്. ഈ ടൂർ പാക്കേജിന് നിങ്ങൾക്ക് 12,400 രൂപയാണ് ചെലവാകുക. ഇതോടൊപ്പം 3 തവണ പ്രഭാത ഭക്ഷണവും യാത്രക്കാർക്ക് ട്രാവൽ ഇൻഷുറൻസും ലഭിക്കും.

ALSO READ: ഞാൻ വെറുമൊരു ക്ലീഷേ..! യേശുക്രിസ്തുവിനു ശേഷം ആരെന്ന ചോദ്യത്തിന് ഉത്തരം കിട്ടി; ശ്രീകുമാരൻ തമ്പി

ടൂർ പാക്കേജ് വിശദാംശങ്ങൾ

പാക്കേജിൻ്റെ പേര് - കേരള ഹിൽസ് & വാട്ടേഴ്സ് (SHR092) 
പ്രധാന പോയിന്റുകൾ - മൂന്നാർ, ആലപ്പുഴ
ഫ്രീക്വൻസി - എല്ലാ ചൊവ്വാഴ്ചയും
ടൂർ ദൈർഘ്യം - 6 പകൽ / 5 രാത്രി
ഭക്ഷണം - ബ്രേക്ക്ഫാസ്റ്റ്
സ്റ്റേഷൻ, പുറപ്പെടുന്ന സമയം - സെക്കന്ദരാബാദ്, ഉച്ചയ്ക്ക് 12.20.

ബുക്കിംഗ് പ്രക്രിയ

നിങ്ങൾക്ക് ഇന്ത്യൻ റെയിൽവേയുടെ (IRCTC) ഔദ്യോഗിക വെബ്സൈറ്റായ irctctourism.com സന്ദർശിച്ച് ഈ ടൂർ പാക്കേജ് ബുക്ക് ചെയ്യാം. സെൻട്രൽ, സോണൽ, റീജിയണൽ ഓഫീസുകൾ വഴിയും പാക്കേജ് ബുക്ക് ചെയ്യാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
 

ios Link - https://apple.co/3hEw2hy 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News