)
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ടികെ ജയകുമാർ. ബിൽഡിംഗിൻ്റെ ബലക്ഷയത്തെ കുറിച്ച് ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ വർഷമാണ് പഠനം നടത്തി റിപ്പോർട്ട് ലഭിച്ചതെന്നും മെഡിക്കൽ കോളേജ് സൂപ്രണ്ട് പറഞ്ഞു.
2016 ലെ കിഫ്ബി ഫണ്ടിൽ നിന്ന് പുതിയ ബിൽഡിംഗിന് അംഗീകാരം ലഭിച്ചിരുന്നു. ബിൽഡിംഗ് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ കെട്ടിടം പൂർണമായും അടച്ചിടുകയാണെന്ന് പറയണമായിരുന്നു. എന്നാൽ സേവനങ്ങൾ എല്ലാം നിർത്തി വയ്ക്കുക സാധ്യമായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു. കെട്ടിടത്തിനുള്ളിൽ ആരും ഉണ്ടായിരുന്നില്ലെന്നാണ് അവിടെ ഉണ്ടായിരുന്നവർ പറഞ്ഞത്. അത് കൊണ്ട് മന്ത്രിയോട് അക്കാര്യം പറഞ്ഞത് താനാണെന്നും അദ്ദേഹം പറഞ്ഞു.
പിന്നീടാണ് ബിന്ദുവിനെ കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു. ആരെയും ഡിസ്ചാർജ് ചെയ്ത് പറഞ്ഞു വിട്ടിട്ടില്ല. അപകടം ഉണ്ടായ കെട്ടിടത്തിൽ നിന്ന് എല്ലാവരെയും മാറ്റിയെന്നും സൂപ്രണ്ട് വ്യക്തമാക്കി. രാവിലെ 10.50 നാണ് അപകടം നടന്നത്. 10.51ന് പൊലീസിനെയും 10.55ന് ഫയർ ഫോഴ്സിനെയും വിവരം അറിയിച്ചിരുന്നു. 11.03 ആയപ്പോൾ ഫയർ ഫോഴ്സ് എത്തി. 15 മിനിറ്റ് കൊണ്ടാണ് ഫയർഫോഴ്സ് എത്തിയത്. ഈ സമയം കൊണ്ട് മൂന്നു വാർഡുകളിലെയും ആളുകളെ മാറ്റിയതായി സൂപ്രണ്ട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.