താന്‍ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയായിരുന്നു; തുറന്നടിച്ച് സുധീരന്‍

പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകള്‍ കാരണം ഒരു തരത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഞാന്‍ രാജിവെച്ചത്. ഗ്രൂപ്പ് മാനേജര്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടുണ്ട്. സുധീരന്‍ പറഞ്ഞു.

Updated: Jun 12, 2018, 05:06 PM IST
താന്‍ ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയായിരുന്നു; തുറന്നടിച്ച് സുധീരന്‍

തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെയ്ക്കേണ്ടി വന്നത് ഗ്രൂപ്പ് നേതാക്കളുടെ പീഡനം മൂലമാണെന്ന് വെളിപ്പെടുത്തി മുന്‍ കെപിസിസി പ്രസിഡന്റ് വി. എം സുധീരന്‍ രംഗത്ത്‌. ഗ്രൂപ്പ് വൈരത്തിന്‍റെ ഇരയായിരുന്നു താനെന്നും ഗ്രൂപ്പ് മാനേജര്‍ വളഞ്ഞിട്ട് ആക്രമിച്ചെന്നും സുധീരന്‍ ആരോപിച്ചു.

'പാര്‍ട്ടിയിലെ ഗ്രൂപ്പ് പോരുകള്‍ കാരണം ഒരു തരത്തിലും പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഞാന്‍ രാജിവെച്ചത്. ഗ്രൂപ്പ് മാനേജര്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടുണ്ട്'. സുധീരന്‍ പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് പെരുമാറ്റച്ചട്ടം

രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നല്‍കിയതിന് പിന്നാലെ പാര്‍ട്ടിയില്‍ ഉയര്‍ന്ന ആഭ്യന്തര കലാപങ്ങളില്‍ ഒട്ടുമിക്ക മുതിര്‍ന്ന നേതാക്കന്മാരെയും പ്രതിക്കൂട്ടിലാക്കി പ്രതിഷേധം ഉണ്ടായ സാഹചര്യത്തില്‍ നേതാക്കൾക്കുമേൽ കെപിസിസിയുടെ കർശന നിയന്ത്രണങ്ങൾ. നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിനും ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യത്തിലും പാർട്ടിയുടെ നിയന്ത്രണം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.