IB Officer Megha Death Case: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്നു മേഘ. മാർച്ച് 24ന് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്താണ് മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കൊച്ചി: ഐബി ഉദ്യോഗസ്ഥ മേഘ ആത്മഹത്യ ചെയ്ത കേസിൽ ആരോപണ വിധേയനായ ഐബി ഉദ്യോഗസ്ഥൻ സുകാന്തിന് തിരിച്ചടി. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്നു മേഘ.
യുവതിയുമായി തീവ്രവും വൈകാരികവുമായ അടുപ്പം ഉണ്ടായിരുന്നുവെന്നും താൻ ജോലി ചെയ്തിരുന്ന നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് അപാർട്മെന്റിൽ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നതെന്നും സുകാന്ത് ഹർജിയിൽ പറഞ്ഞിരുന്നു. യുവതിയുടെ മാതാപിതാക്കൾ ഇവരുടെ ബന്ധം എതിർത്തതിനാലാണ് യുവതി ജീവനൊടുക്കിയതെന്നായിരുന്നു ഇയാളുടെ വാദം. എന്നാൽ, ഈ വാദം കോടതി തള്ളി.
യുവതി നിങ്ങൾക്കൊപ്പമാണ് താമസിച്ചതെന്ന് പറയുന്നു. എന്തിനാണ് പിന്നെ അവർ ജീവനൊടുക്കിയത്. യുവതി നിങ്ങൾക്കൊപ്പം ആയിരുന്നെന്ന് നിങ്ങൾ സമ്മതിച്ചു. എന്നാൽ, ആ പെൺകുട്ടി ജീവനൊടുക്കി. ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. നിങ്ങളാണ് ഉത്തരവാദി. ആദ്യം ഉത്തരം വരേണ്ടത് നിങ്ങളിൽ നിന്നാണെന്നും കോടതി പറഞ്ഞു.
മാർച്ച് 24ന് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്താണ് ഐബി ഉദ്യോഗസ്ഥ മേഘയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. എന്നാൽ, യുവതിയുടെ കുടുംബം സുകാന്തിനെതിരെ പരാതി നൽകി. സുകാന്ത് യുവതിയെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ കുടുംബം ആദ്യം പരാതി നൽകിയത്.
ഇതിന് പിന്നാലെ സുകാന്ത് യുവതിയെ പീഡിപ്പിച്ചതിന്റെയും തെളിവുകൾ കുടുംബം കൈമാറി. യുവതിയുടെ പിതാവ് പേട്ട പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് തെളിവുകൾ കൈമാറിയത്. ഇതിന് പിന്നാലെ പോലീസ് സുകാന്തിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് യുവതിയിൽ നിന്ന് പലപ്പോഴായി പണം കൈക്കലാക്കിയെന്ന് കണ്ടെത്തി.
യുവതിയെ ചെന്നൈയിലും കൊച്ചിയിലും എത്തിച്ച് ചൂഷണം ചെയ്തതായും പരിക്കേൽപ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു. യുവതിയുടെ മരണത്തിന് പിന്നാലെ സുകാന്ത് ഒളിവിൽപോയിരുന്നു. നേരത്തെ ഇയാളുടെ മലപ്പുറത്തെ എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധനയ്ക്ക് എത്തിയിരുന്നെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.