IB Officer's Death: ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; സുകാന്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ രണ്ട് വകുപ്പുകൾ കൂടിയാണ് പൊലീസ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 6, 2025, 09:02 AM IST
  • സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് മരിച്ച യുവതി അറിഞ്ഞിരുന്നു.
  • ഇതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു.
  • പുതിയ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നാണ് വിവരം.
IB Officer's Death: ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; സുകാന്തിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി

തിരുവനന്തപുരം: ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുകാന്ത് സുരേഷിനെതിരെ രണ്ട് വകുപ്പുകൾ കൂടി ചുമത്തി. കേസിൽ ഐബി ഓഫീസറായ സുകാന്തിനെ പൊലീസ് പ്രതി ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകൾ കൂടി ചുമത്തിയിരിക്കുന്നത്. നേരത്തെ ഇയാൾക്കെതിരെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു.

Add Zee News as a Preferred Source

സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് മരിച്ച യുവതി അറിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകരുടെ നിര്‍ണായക മൊഴികളും പൊലീസ് ശേഖരിച്ചിരുന്നു. പുതിയ പെണ്‍സുഹൃത്തും ഐബി ഉദ്യോഗസ്ഥയെന്നാണ് വിവരം.  

Also Read: IB Officer Death Case: ഐബി ഉദ്യോ​ഗസ്ഥയുടെ മരണത്തിൽ ആരോപണവിധേയൻ സുകാന്തിന് തിരിച്ചടി; അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാനാകില്ലെന്ന് ഹൈക്കോടതി

അതേസമയം സുകാന്തിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ആകില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിച്ചത്. സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യം എതിര്‍ത്ത് നാളെ പൊലീസ് ഹൈക്കോടിതിയിൽ റിപ്പോര്‍ട്ട് നല്‍കും. സംഭവത്തിന് ശേഷം ഒളിവിൽ പോയ സുകാന്തിനായി കേരളത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. 

മാർച്ച് 24ന് പേട്ട റെയിൽവേ മേൽപ്പാലത്തിന് സമീപത്താണ് ഐബി ഉദ്യോ​ഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തത്. എന്നാൽ, യുവതിയുടെ കുടുംബം സുകാന്തിനെതിരെ പരാതി നൽകുകയായിരുന്നു. സുകാന്ത് യുവതിയെ സാമ്പത്തികമായും ലൈം​ഗികമായും ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ കുടുംബം പരാതി നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News