നെടുങ്കണ്ടം:ശാന്തന്‍ പാറയ്ക്ക് സമീപം രാജാപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടിയിലാണ് പോലീസ് നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ നഗ്നമായി ലംഘിച്ച് കൊണ്ടാണ് ഇവിടെ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചത്.


ഇതുമായി ബന്ധപെട്ട് 22 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തണ്ണിക്കോട് ഗ്രൂപ്പ്‌ ചെയര്‍മാന്‍ റോയി കുര്യന്‍ ആയിരുന്നു നിശാപാര്‍ട്ടിയുടെ 
സംഘാടകന്‍,അറസ്റ്റിലായ റോയി കുര്യന്‍ ഉള്‍പ്പെടെയുള്ളവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.


Also Read:സ്വർണ്ണക്കടത്ത്:മുഖ്യമന്ത്രിയുടെ രാജി ആവശ്യപെട്ട് പ്രക്ഷോഭത്തിന് ബിജെപി!


 


നേരത്തെ റിസോര്‍ട്ട് മാനേജര്‍ അടക്കം 6 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.റിസോര്‍ട്ടിന് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി 
സ്റ്റോപ് മെമോ പ്രാദേശിക ഭരണകൂടം നല്‍കിയിട്ടുണ്ട്,


Also Read:'കൊറോണയ്ക്കെന്ത് ബെല്ലിഡാൻസ്', കോവിഡ് മാനദണ്ഡം കാറ്റിൽ പറത്തി ഡിജെയും നിശാപാർട്ടിയും


 


ഉടുമ്പന്‍ചോലയ്ക്ക് സമീപം ചതുരംഗപ്പാറയില്‍ തണ്ണിക്കോട് ഗ്രൂപ്പ് ആരംഭിക്കുന്ന ക്രഷറിന്‍റെ ഉത്ഘാടനത്തോട് അനുബന്ധിച്ച് ജൂണ്‍ 28 നാണ് നിശാ പാര്‍ട്ടിയും 
ബെല്ലി ഡാന്‍സും സംഘടിപ്പിച്ചത്.


Also Read:ഇടുക്കി രാജാപ്പാറയില്‍ കോവിഡ് പ്രൊടോക്കോള്‍ ലംഘിച്ച് നടന്ന നിശാപാര്‍ട്ടിയില്‍ രാഷ്ട്രീയ വിവാദം!


 


പരിപാടിയില്‍ പങ്കെടുത്തവരെ മൊബൈല്‍ ഫോണില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ പരിശോദിച്ച് തിരിച്ചറിഞ്ഞ പോലീസ് 47 പേര്‍ക്കെതിരെ കേസെടുത്തു.
അതേസമയം നിശാപാര്‍ട്ടിയില്‍ ബെല്ലി ഡാന്‍സ് അവതരിപ്പിച്ച ഉക്രൈന്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.
ഇവര്‍ വിസാ ചട്ടം ലംഘിച്ചതായി പോലീസ് സംശയിക്കുന്നു,ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്ന് 
പോലീസ് പ്രതീക്ഷിക്കുന്നു.