ഇടുക്കി: ബൈസണ്‍വാലി കോമാളിക്കുടിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് അപകടം. കര്‍ണ്ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പാതയോരത്തു നിന്ന് ഏലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ഖജനാപ്പാറ ബൈസണ്‍വാലി റൂട്ടില്‍ കോമാളിക്കുട്ടിക്ക് സമീപം വച്ച് കര്‍ണ്ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന വാഹനം പാതയോരത്തെ താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു. വളവ് തിരിയുന്നതിനിടയില്‍ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു.
ഉടന്‍ സമീപവാസികള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വാഹനത്തില്‍ മുപ്പതോളം ആളുകള്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് റോഡിലെത്തിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വാഹനം മണ്ണില്‍ പൂണ്ട് നിന്നതിനാല്‍ കൂടുതല്‍ താഴ്ച്ചയിലേക്ക് പതിക്കുന്നത് ഒഴിവായി. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.