ജലനിരപ്പ് 2395.40 അടി; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് കനത്തമഴ തുടരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 2395.40 അടിയായി ഉയര്‍ന്നു. 

Last Updated : Jul 31, 2018, 12:05 PM IST
ജലനിരപ്പ് 2395.40 അടി; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് കനത്തമഴ തുടരുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 2395.40 അടിയായി ഉയര്‍ന്നു. 

ഡാമിലേക്കുള്ള നീരൊഴുക്കും വര്‍ദ്ധിച്ച് ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ട്രയല്‍ റണ്‍ വേണം എന്നാവശ്യം വിവിധയിടങ്ങളില്‍ നിന്ന് ഉയരുന്നുണ്ട്.

200 കുടുംബങ്ങളെയാണ് പ്രദേശത്തുനിന്നും മാറ്റിപാര്‍പ്പിക്കേണ്ടത്. ഇതില്‍ 40 കുടുംബങ്ങളെ ഉടന്‍ മാറ്റിപാര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഇതിനോടകം തന്നെ നാല് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. കൂടാതെ ചെറുതോണിയില്‍ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

ജലനിരപ്പ് 2,395 അടിയായി ഉയര്‍ന്നതോടെ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് 2,397.98 അടിയാകുമ്പോള്‍ ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാനാണ് തീരുമാനം. 

ചെറുതോണി ഡാമിന് അഞ്ച് ഷട്ടറുകളാണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം തുറക്കാനുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്. ഷട്ടറുകള്‍ തുറക്കുന്നതിനുള്ള മുന്‍കരുതലുകള്‍ അധികൃതര്‍ സ്വീകരിച്ച്‌ വരികയാണ്.

ജലനിരപ്പ് 2399 അടിയായി ഉയരുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാനും തീരുമാനമായിട്ടുണ്ട്.

ഏതെങ്കിലും അടിയന്തിരഘട്ടത്തില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍ കേരളാ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.

എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലെ എമര്‍ജന്‍സി ഓപറേഷന്‍ കേന്ദ്രങ്ങളിലെ നമ്പരുകളാണ് ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പേജ് വഴി നല്‍കിയിരിക്കുന്നത്.

ജില്ലാ എമര്‍ജന്‍സി ഓപറേഷന്‍ സെന്‍റര്‍ 

എറണാകുളം: 0484 2423513 Mob: 7902200300, 7902200400
ഇടുക്കി: 0486 2233111 Mob: 9061566111, 9383463036
തൃശൂര്‍: 0487 2362424 Mob: 9447074424

Trending News