"വീഴാത്ത" ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് 'വീണ' ജോര്‍ജ്ജ്'?

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഫലിതം കലര്‍ന്ന ചോദ്യവുമായി പത്തനംതിട്ടയുടെ പുതിയ പോരാളി പിസി ജോര്‍ജ്ജ്!!

Last Updated : Mar 12, 2019, 06:55 PM IST
"വീഴാത്ത" ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് 'വീണ' ജോര്‍ജ്ജ്'?

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ തന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ഫലിതം കലര്‍ന്ന ചോദ്യവുമായി പത്തനംതിട്ടയുടെ പുതിയ പോരാളി പിസി ജോര്‍ജ്ജ്!!

ഇവിടെ "വീഴാത്ത" ജോര്‍ജ്ജുള്ളപ്പോള്‍ എന്തിനാണ് 'വീണ' ജോര്‍ജ്ജ്' എന്നാണ് പിസി ജോര്‍ജ്ജിന്‍റെ ചോദ്യം.  

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും, എംപിയാവാന്‍ താല്‍പര്യമുള്ളതുകൊണ്ടല്ല മത്സരിക്കുന്ന കാര്യത്തെ കുറിച്ച്‌ തീരുമാനിച്ചതെന്നും പറഞ്ഞ പിസി, ശബരിമല റെയില്‍വേ പദ്ധതിയും എയര്‍പോര്‍ട്ട് പദ്ധതിയും മേഖലയില്‍ അത്യാവശ്യമായി നടപ്പാക്കേണ്ടതുണ്ടെന്നും അവ യാഥാര്‍ത്ഥ്യമാക്കണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് മത്സരിക്കുന്നതെന്നും വ്യക്തമാക്കി.

മണ്ഡലത്തിലെ സിറ്റിംഗ് എംപി ആന്‍റോ ആന്‍റണിയെ കുറിച്ച്‌ ആര്‍ക്കും നല്ല അഭിപ്രായം ഇല്ലെന്നും ആന്‍റോ മത്സരിക്കാതിരിക്കുകയാണ് നല്ലതെന്നും പിസി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. താന്‍ മത്സരിക്കാനുള്ള അന്തിമ തീരുമാനം 15ന് ചേരുന്ന ഒന്‍പതംഗ പാര്‍ട്ടി കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത ശേഷം അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

More Stories

Trending News