പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം നിയമസഭാ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും: സ്പീക്കര്‍

റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കും.  

Last Updated : Sep 13, 2018, 12:38 PM IST
പി.സി.ജോര്‍ജിന്‍റെ പരാമര്‍ശം നിയമസഭാ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും: സ്പീക്കര്‍

തിരുവനന്തപുരം: കന്യാസ്ത്രീക്കെതിരായ പി.സി.ജോര്‍ജ് എംഎല്‍എയുടെ പരാമര്‍ശം നിയസമഭാ എത്തിക്‌സ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് പറഞ്ഞു‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കും.

 

അതേസമയം കന്യാസ്ത്രീക്കെതിരെ നടത്തിയ മോശം പരാമര്‍ശം പിന്‍വലിക്കുന്നതായി പി.സി. ജോര്‍ജ് എം.എല്‍.എ ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.  ആരേയും പേടിച്ചിട്ടല്ല തന്‍റെ തീരുമാനമെന്നും മറ്റു പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. 

ഏത് സ്ത്രീയെക്കുറിച്ചും ആ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരുടെ ബഹളത്തിനിടയില്‍ പറഞ്ഞു പോയതാണ്. അതില്‍ ദുഃഖമുണ്ട്. മറ്റെല്ലാ പരാമര്‍ശങ്ങളിലും ഉറച്ചുനില്‍ക്കുന്നു. തന്‍റെ പക്കല്‍ എല്ലാ തെളിവുകളുമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതിനിടെ, പി.സി.ജോര്‍ജിന്‍റെ വാക്കുകള്‍ അങ്ങേയറ്റം അപമാനകരം ആയിരുന്നുവെന്ന് കന്യാസ്ത്രീകള്‍ പ്രതികരിച്ചു. തോന്നിയത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ല. നിയമപരമായി തന്നെ നേരിടുമെന്നും അവര്‍ വ്യക്തമാക്കി.

More Stories

Trending News