ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം കൊച്ചിയില്‍ സംഘടിപ്പിച്ചു

2013 ല്‍ ഡല്‍ഹിയില്‍ സ്ഥാപിതമായ കണക്ഷന്‍സ്‌ കൊച്ചി ഉള്‍പ്പെടെ 21 നഗരങ്ങളില്‍ ഈ വര്‍ഷം സംഘടിപ്പിച്ചിട്ടുണ്ട്.   

Last Updated : Apr 3, 2019, 09:01 AM IST
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം കൊച്ചിയില്‍ സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍റെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ (ഐഐഎംസിഎഎ) കേരള അധ്യായത്തിന്‍റെ ആദ്യ വാര്‍ഷിക സമ്മേളനം-കണക്ഷന്‍സ്‌ 2019 കൊച്ചിയിലെ ലെ-മെറിഡിയനില്‍ ആരംഭിച്ചു.

2013 ല്‍ ഡല്‍ഹിയില്‍ സ്ഥാപിതമായ കണക്ഷന്‍സ്‌ കൊച്ചി ഉള്‍പ്പെടെ 21 നഗരങ്ങളില്‍ ഈ വര്‍ഷം സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 13ന് ധാക്കയില്‍ ചേരുന്ന സമ്മേളനത്തോടെ ഈ വര്‍ഷത്തെ പരിപടികള്‍ക്ക് അവസാനമാകും.

സമ്മേളനത്തില്‍ കുര്യന്‍ എബ്രഹാം (പ്രസിഡന്റ്), കെ.എസ്‌.ആര്‍.മേനോന്‍ (വൈസ് പ്രസിഡന്റ്), മധുര്‍ കര്‍ല (ജനറല്‍ സെക്രട്ടറി), ഹുസൈന്‍ കോദിനി (ട്രഷറര്‍), ആര്‍.കെ.റോഷ്നി (ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി) എന്നിവര്‍ തത്സ്ഥാനങ്ങള്‍ ഏറ്റെടുത്തു.

വൈദ്യസഹായം ആവശ്യമായി വരുന്ന അലുമിനി അംഗങ്ങളെ സഹായിക്കാന്‍ അഞ്ചുലക്ഷം രൂപ ഈ വര്‍ഷം സമാഹരിച്ചു.  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍പ്പെട്ട ഐഐഐഎംസി വിദ്യാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതം സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചതായും ഐഐഎംസിഎഎ പ്രസിഡന്റ് പ്രസാദ്‌ സന്യാല്‍ അറിയിച്ചു.  

Trending News