തിരുവനന്തപുരം: നിരോധിത പുകയിലെ ഉത്പന്നങ്ങൾ പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫീസും ഐബി യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. കാരയ്ക്കാമണ്ഡപം സ്വദേശി റഫീക്ക് (37) ആണ് പിടിയിലായത്.
കാറിലാണ് പുകയിലെ ഉത്പന്നങ്ങൾ കൊണ്ടുവന്നത്. വെഞ്ഞാറമ്മൂട്ടിൽ നിന്ന് പുകയിലെ ഉത്പന്നങ്ങൾ കൊണ്ടുവരുന്നതായി എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കാട്ടാക്കടയിൽ വച്ച് ഇനോവ കാറിനെ പിന്തുടർന്ന് നെയ്യാറ്റിൻകര പെരുമ്പഴുതൂർ മുള്ളറയിൽ വെച്ച് എക്സൈസും ഐബി യൂണിറ്റും ചേർന്ന് കാർ വളഞ്ഞ് പുകയില ഉത്പന്നങ്ങൾ കണ്ടെത്തുകയായിരുന്നു.
കാറിനുള്ളിൽ നിന്ന് ഇറങ്ങി ഒടാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘം സാഹസികമായി പിടികൂടി. പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഒരു എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. വിപിണിയിൽ ആറ് ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയതെന്ന് എക്സൈസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.