Heavy Rain In Kerala: എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. എറണാകുളം, പത്തനംതിട്ട, ഇടുക്കി, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രൊഫഷണൽ കോളേജുകൾ, മദ്രസകൾ, ട്യൂഷൻ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. ഇടുക്കി ജില്ലയിൽ ഇന്നും നാളെയും തൊഴിലുറപ്പ്, തോട്ടം മേഖലയിലെ ജോലികൾ എന്നിവ ഉൾപ്പെടെയുള്ള പുറം ജോലികൾ ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്നവർക്ക് എതിരെ കേസെടുക്കും.
ദുരന്തനിവാരണ നിയമപ്രകാരമാണ് കേസെടുക്കുക. എറണാകുളം ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. ഡിടിപിസിയുടെയും ടൂറിസം വകുപ്പിന്റെയും കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ശക്തമായ മഴയുടെ സാഹചര്യത്തിൽ അടച്ചത്. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഴ ശക്തമായ സാഹചര്യത്തിൽ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പത്തനംതിട്ട, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ബാക്കി 10 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.