Kerala Weather Update: കാലവർഷം കനക്കും; ദുരിതപെയ്ത്ത് തുടരുന്നു...2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്ക് അവധിയാണ്.   

Written by - Zee Malayalam News Desk | Last Updated : May 27, 2025, 09:16 PM IST
  • കാലവർഷം സാധാരണയിൽ കൂടുതലാകാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
  • പുതുക്കിയ പ്രവചനം അനുസരിച്ച് ദീർഘ കാല ശരാശരിയുടെ 108% വർധനയാണ് പ്രവചിച്ചിരിക്കുന്നത്.
  • ജൂണിൽ പൊതുവെ സാധാരണ / സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും ഐഎംഡി അറിയിച്ചിട്ടുണ്ട്.
Kerala Weather Update: കാലവർഷം കനക്കും; ദുരിതപെയ്ത്ത് തുടരുന്നു...2 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവർഷം ( ജൂൺ- സെപ്റ്റംബർ) കനക്കുമെന്ന് മുന്നറിയിപ്പ്. കാലവർഷം സാധാരണയിൽ കൂടുതലാകാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പുതുക്കിയ പ്രവചനം അനുസരിച്ച് ദീർഘ കാല ശരാശരിയുടെ 108% വർധനയാണ് പ്രവചിച്ചിരിക്കുന്നത്. ജൂണിൽ പൊതുവെ സാധാരണ / സാധാരണയിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായും ഐഎംഡി അറിയിച്ചിട്ടുണ്ട്.

Add Zee News as a Preferred Source

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോടും വയനാട്ടിലും നാളെ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 

Also Read: Unni Mukundan Assault Case: മാനേജരെ മർദിച്ചെന്ന കേസിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ

റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമായിരിക്കില്ല. വയനാട്ടിൽ നിലവിൽ ഇടവിട്ട് മഴ പെയ്യുകയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 314 പേരാണ് 10 ക്യാമ്പുകളിലായുള്ളത്. 

കനത്ത മഴയെ തുടർന്ന് കല്ലൂരിൽ പുഴ കരകവിഞ്ഞൊഴുകുകയാണ്. ശക്തമായ കാറ്റിലും മഴയിലും വിവിദയിടങ്ങളിൽ കൃഷിനാശം ഉണ്ടായിട്ടുണ്ട്. മരം കടപുഴകി വീണടതിനെ തുടർന്ന് വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ ഏറെ വൈകിയാണ് ഓടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News