)
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദമാണ് സംസ്ഥാനത്ത് മഴ സജീവമാകാൻ കാരണമാകുന്നത്.
നിലവിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ഈ അതിതീവ്ര ന്യൂനമർദ്ദം വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് 2026 ജനുവരി 10-ന് ഉച്ചയോടെ ശ്രീലങ്കൻ തീരത്ത് ട്രിങ്കോമാലിക്കും ജാഫ്നയ്ക്കും ഇടയിലൂടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.
ഇതിനുപുറമെ, തെക്കൻ കേരളത്തിന് സമീപം തെക്കുകിഴക്കൻ അറബിക്കടലിലായി ഒരു ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനുവരി 13 വരെ കേരളത്തിൽ വിവിധയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം.
പ്രത്യേകിച്ച് ജനുവരി 10, 11 തീയതികളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.