Important Alerts: ഫെബ്രുവരിയിലെ പ്രധാന അറിയിപ്പുകൾ, സിറ്റിങ്ങുകൾ
ഓൺലൈൻ സിറ്റിംഗിൽ പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്
തിരുവനന്തപുരം: സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഫെബ്രുവരി 25, 26 തീയതികളിൽ നടക്കും. തിരുവനന്തപുരം ജില്ലയിലെ അപേക്ഷകരുടെ അപേക്ഷകളിൻമേൽ തിരുവനന്തപുരത്തെ കമ്മീഷൻ ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. കമ്മിഷൻ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും അംഗങ്ങളും പങ്കെടുക്കും.രാവിലെ 10ന് സിറ്റിങ് ആരംഭിക്കും.
ഓൺലൈൻ സിറ്റിംഗിൽ പങ്കെടുക്കുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിൽ കൃത്യ സമയത്ത് ഹാജരാകണം.സിറ്റിംഗിന് ഹാജരാകുന്നവർ നിർബന്ധമായും കൊവിഡ്-19 മാനദണ്ഡങ്ങൾ പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.
കേരള പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് പെൻഷനാകേണ്ട പ്രായവും നിലവിലുള്ള രണ്ട് വർഷത്തെ ഇളവും കഴിഞ്ഞവരും (62 വയസു കഴിഞ്ഞവർ) 12 മാസത്തിൽ താഴെ മാത്രം അംശദായ കുടിശികയും/പിഴയും അടയ്ക്കാനുള്ളവരുമായവർക്ക് കുടിശിക തുക അടച്ചു തീർത്ത് പെൻഷൻ അപേക്ഷ സമർപ്പിക്കുന്നതിന് സർക്കാർ അനുമതിയായി.
അംശദായ പിഴ/ കുടിശിക അടയ്ക്കാനുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശിക അടച്ചു തീർത്ത് എത്രയും വേഗം പെൻഷൻ അപേക്ഷ ഓൺലൈനായി സമർപ്പിക്കണമെന്ന് ബോർഡ് സി.ഇ.ഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: pravasikerala.org.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...