യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന; കൊച്ചി മെട്രോ ലാഭത്തിലെന്ന് റിപ്പോര്‍ട്ട്‌

കേരളത്തിന്‍റെ സ്വന്തം മെട്രോ ലാഭത്തിലാണെന്ന് സൂചനകള്‍. ഒരു നിശ്ചിത കാലയളവിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍  കൊച്ചി മെട്രോയുടെ നഷ്ടം കുറഞ്ഞു വരുന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി എ. പി. എം മുഹമ്മദ് ഹനീഷ് സൂചിപ്പിക്കുന്നു.

Last Updated : Feb 22, 2018, 07:16 PM IST
യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധന; കൊച്ചി മെട്രോ ലാഭത്തിലെന്ന് റിപ്പോര്‍ട്ട്‌

കൊച്ചി: കേരളത്തിന്‍റെ സ്വന്തം മെട്രോ ലാഭത്തിലാണെന്ന് സൂചനകള്‍. ഒരു നിശ്ചിത കാലയളവിലെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍  കൊച്ചി മെട്രോയുടെ നഷ്ടം കുറഞ്ഞു വരുന്നതായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) എംഡി എ. പി. എം മുഹമ്മദ് ഹനീഷ് സൂചിപ്പിക്കുന്നു.

2017 ജൂണ്‍ 17ന് സര്‍വീസ് ആരംഭിച്ചശേഷം ഡിസംബര്‍ 2017 വരെയുള്ള കാലയളവില്‍ 39.6 കോടി രൂപയായിരുന്നു കൊച്ചി മെട്രോയുടെ നഷ്ടം. 6.6 കോടി രൂപയായിരുന്നു പ്രതിമാസ നഷ്ടം. എന്നാല്‍ കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നഷ്ടം ഒരുകോടി രൂപ കുറഞ്ഞതായി അദ്ദേഹം പറഞ്ഞു.

ജനുവരി, ഫെബ്രുവരി കാലയളവില്‍ ഇത് 5.7 കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തില്‍വന്ന വര്‍ധനയും ടിക്കറ്റിതരവരുമാനവും വര്‍ധിച്ചതുമാണ് നഷ്ടം കുറയാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ ഇതര മെട്രോകളെ അപേക്ഷിച്ച് കൊച്ചി മെട്രോയുടെ നഷ്ടം വളരെക്കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Trending News