)
മലപ്പുറം: അരീക്കോട് ഭക്ഷ്യവിഷബാധയേറ്റ് 35 പേർ ആശുപത്രിയിൽ. അരീക്കോട് താലൂക്ക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ക്രസന്റ് ഓഡിറ്റോറിയത്തിൽ വച്ച് കേരള മുസ്ലിം ജമാഅത്ത് ഇന്നലെ പരിപാടി നടത്തിയിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.
ഭക്ഷ്യവിഷബാധയേറ്റ 35 പേരിൽ മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ഇന്നലെ വൈകിട്ട് നടത്തിയ പരിപാടിയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്. ഇവർക്ക് ഇന്ന് രാവിലെ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എല്ലാവരും നിലവിൽ നിരീക്ഷണത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.