Indian Railway: റെയിൽപ്പാതാ നവീകരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം

തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങളുമായി ഇന്ത്യൻ റെയിൽവേ. റെയിൽപ്പാതാ നവീകരണത്തിന്റെ ഭാഗമായി കേരളത്തിലൂടെ ഓടുന്ന വിവിധ ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരിക്കുകയാണ്. സൗത്ത് സെൻട്രൽ റെയിൽവേയിലെ പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള മൂന്നാം ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. പപ്പാടപ്പള്ളിക്കും ഡോർണക്കലിനും ഇടയിലുള്ള ട്രാക്കിൽ ട്രിപ്ലിംഗ് ജോലികള്‍ നടക്കുകയാണ് ഇതിന്റെ ഭാഗമായി ഒക്ടോബറിൽ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളടക്കം റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകൾ ഏതെല്ലാമെന്ന് നോക്കാം.
കോർബ - തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647) ഒക്ടോബർ 15,18 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി. തിരുവനന്തപുരം നോർത്ത് - കോർബ സൂപ്പർഫാസ്റ്റ് (22648) ഒക്ടോബർ 13, 16 നും ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി. ഗൊരഖ്പൂർ - തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് (1251) ഒക്ടോബർ 10, 12 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി. തിരുവനന്തപുരം നോർത്ത് - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ് (12512) ഒക്ടോബർ 14, 15 ദിവസങ്ങളിൽ പൂർണ്ണമായും റദ്ദാക്കി. ബരൗണി - എറണാകുളം ജംഗ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (12521) ഒക്ടോബർ 13ന് പൂർണ്ണമായും റദ്ദാക്കി. എറണാകുളം ജംഗ്ഷൻ - ബറൂണി രപ്തിസാഗർ എക്സ്പ്രസ് (12522) ഒക്ടോബർ 17ന് പൂർണ്ണമായും റദ്ദാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.