തുള്ളല്‍കാരനായി ഇന്ദ്രന്‍സ്, നഴ്സായി പാര്‍വതി; പുരസ്കാര നിറവില്‍ താരങ്ങള്‍

ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രന്‍സും നടിയായി പാര്‍വതിയും തെരഞ്ഞെടുക്കപ്പെട്ടു. ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍ തുള്ളല്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയപ്പോള്‍ ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ സമീറ എന്ന നഴ്സിനെ അവതരിപ്പിച്ച പാര്‍വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.

Last Updated : Mar 8, 2018, 03:03 PM IST
തുള്ളല്‍കാരനായി ഇന്ദ്രന്‍സ്, നഴ്സായി പാര്‍വതി; പുരസ്കാര നിറവില്‍ താരങ്ങള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ഇന്ദ്രന്‍സും നടിയായി പാര്‍വതിയും തെരഞ്ഞെടുക്കപ്പെട്ടു. ആളൊരുക്കം എന്ന ചിത്രത്തില്‍ ഓട്ടന്‍ തുള്ളല്‍ കഥാപാത്രത്തെ അവിസ്മരണീയമാക്കിയതിന് ഇന്ദ്രന്‍സിനെ മികച്ച നടനുള്ള അവാര്‍ഡിന് അര്‍ഹനാക്കിയപ്പോള്‍ ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ സമീറ എന്ന നഴ്സിനെ അവതരിപ്പിച്ച പാര്‍വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരവും ലഭിച്ചു. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാര്‍ഡ്.

 ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ ചെറുത്തുനില്‍പ്പിന്‍റെ കഥ പറഞ്ഞ ചിത്രമായ ഒറ്റമുറി വെളിച്ചമാണ് മികച്ച കഥാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്‍റെ സംവിധാനം. 

മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയും (ഈ മ യൗ), മികച്ച ജനപ്രിയ ചിത്രം രക്ഷാധികാരി ബൈജു ഒപ്പ് നേടി. മികച്ച രണ്ടാമത്തെ കഥാചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ഏദനാണ്.

അതീവ രഹസ്യമായാണ് ഇക്കുറി പുരസ്കാര നിര്‍ണയ നടപടികള്‍ ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ചത്. മന്ത്രി എ. കെ ബാലന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ടി. വി ചന്ദ്രന്‍ അദ്ധ്യക്ഷനായ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. മൊത്തം 110 ചിത്രങ്ങള്‍ പരിഗണനയ്ക്കായി എത്തി.

പ്രധാന പുരസ്കാരങ്ങള്‍

മികച്ച സ്വഭാവ നടന്‍: അലന്‍സിയാര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സ്വഭാവ നടി: പോളി വത്സന്‍  (ഈ മ യൗ)
മികച്ച ബാലതാരം (ആണ്‍ വിഭാഗം): മാസ്റ്റര്‍ അഭിനന്ദ് (സ്വനം)
ബാലതാരം (പെണ്‍ വിഭാഗം): നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്)
കഥാകൃത്ത്: എം. എ. നിഷാദ് (കിണര്‍)
തിരകഥ: സജീവ്‌ പാഴൂര്‍ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സംഗീത സംവിധായകന്‍:  എം. കെ അര്‍ജുനന്‍ (ഭയാനകം)
ഗായകന്‍: ഷഹബാസ് അമന്‍ (മായാനദി)
ഗായിക: സിത്താര (വിമാനം)
ഗാന രചന: പ്രഭാ വര്‍മ്മ (ക്ലിന്റ് എന്ന ചിത്രത്തിലെ ഓളത്തില്‍ എന്ന ഗാനത്തിന്)
മികച്ച ക്യാമറ: മനേഷ് മാധവ് (ഏദന്‍)
മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമ കാണും ദേശങ്ങള്‍- സി. വി മോഹന കൃഷ്ണന്‍
പ്രത്യേക ജൂറി പരാമര്‍ശമുള്ള ലേഖനം- വെള്ളിത്തിരയിലെ ലൈംഗികത- രശ്മി ജി, അനില്‍കുമാര്‍ കൃഷ്ണന്‍
പശ്ചാത്തല സംഗീതം:  ഗോപി സുന്ദര്‍
കലാ സംവിധായകന്‍: സന്തോഷ്‌ രാമന്‍ (ടേക്ക്ഓഫ്‌)
ചിത്ര സംയോജനം: അപ്പു  ഭട്ടതിരി

Trending News