)
തിരുവനന്തപുരം: നെയ്യാറ്റിൻകര സബ് ജയിലിൽ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈത്തണ്ടയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മാറനല്ലൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് അടിപിടി കേസിൽ റിമാൻഡിലായ പ്രതി മുഹമ്മദ് കബീർ ആണ് ജയിലിനുള്ളിൽ വച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മാറനല്ലൂർ സ്വദേശിയാണ് മുഹമ്മദ് കബീർ
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൈത്തണ്ട മുറിച്ച നിലയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ച ഇയാളെ കൂടുതൽ ചികിത്സയ്ക്ക് വേണ്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ അപകടനില തരണം ചെയ്ത മുഹമ്മദ് കബീറിനെ പ്രത്യേക സെല്ലിലേക്ക് മാറ്റി.
അതേസമയം കാട്ടാക്കട കുറ്റിച്ചൽ സ്വദേശിയായ സൈദ് മുഹമ്മദ് (55) എന്നയാൾ ചൊവ്വാഴ്ച ജയിലിനുള്ളിൽ മരിച്ചിരുന്നു. ജയിലിൽ നിന്ന് ഇയാളെ അബോധാവസ്ഥയിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.