നിരപരാധികള്‍ പ്രതികള്‍ ആകരുത്; ജാഗ്രത വേണമെന്ന് ഹൈക്കോടതി

നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുന്നതെന്നും കോടതി പറഞ്ഞു.  

Last Updated : Dec 10, 2019, 03:02 PM IST
  • ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്ന് ഹൈക്കോടതി.
  • നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുന്നതെന്നും കോടതി പറഞ്ഞു.
നിരപരാധികള്‍ പ്രതികള്‍ ആകരുത്; ജാഗ്രത വേണമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

നിരപരാധികളെ പ്രതിയാക്കുന്ന ഒരു സാഹചര്യമുണ്ടായാല്‍ പിന്നീട് അവരായിരിക്കും യഥാര്‍ത്ഥ ഇരയായി മാറുന്നതെന്ന് ഹൈക്കോടതി പറഞ്ഞു.

അതുകൊണ്ട് അന്വേഷണ ഉദ്യോഗസ്ഥരും, പ്രോസിക്യൂട്ടറും, കോടതികളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധചെലുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പോക്സോ കേസുകളടക്കം ഇത്തരം സംഭവങ്ങളില്‍ വ്യക്തമായ തെളിവുകളില്ലാതെ ആരേയും പ്രതിയാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

2018 ലെ ലൈംഗിക പീഡനക്കേസില്‍ വിധി പറയവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം പാമ്പാടിയില്‍ ബസുടമ മോശമായി പെരുമാറി എന്ന പരാതിയുടെ അടിസ്ഥാനത്തിലെടുത്ത കേസാണ് കോടതി പരിഗണിച്ചത്. 

സ്‌കൂള്‍ ബസില്‍വെച്ച് പതിമൂന്നു വയസ്സുകാരിയായ വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ ബസുടമ അടിച്ചെന്നായിരുന്നു പരാതി. ഈ പരാതിയില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു.

എന്നാല്‍ ഇങ്ങനൊരു സംഭവം നടന്നന്നിട്ടില്ലയെന്നാണ് ബസിലുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്.

കേസ് പരിഗണിച്ച കോടതി ഈ കേസ് നിലനില്‍ക്കില്ലെന്നും വ്യക്തമായ തെളിവുകളില്ലാതെ ആരെയും പ്രതി ചേര്‍ക്കരുതെന്നും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗരൂകരായിരിക്കണമെന്നും ചൂണ്ടിക്കാട്ടി

Trending News