മദ്യാസക്തര്‍ക്ക് വീടുകളില്‍ മദ്യം എത്തിക്കുന്നതിനെ എതിര്‍ത്ത് ബെവ്ക്കോ ജീവനക്കാര്‍!

ലോക്ക് ഡൌണ്‍ കാലയളവില്‍ മദ്യാസക്തര്‍ക്ക് വെയര്‍ഹൗസ് മുഖേന വീടുകളില്‍ നേരിട്ട് മദ്യം എത്തിക്കുന്നതിനെ എതിര്‍ത്ത് ഐഎന്‍ടിയുസി സംഘടന വിദേശ മദ്യ വ്യവസായി തൊഴിലാളി ഫെഡറേഷന്‍ രംഗത്ത്.

Last Updated : Apr 2, 2020, 07:06 AM IST
മദ്യാസക്തര്‍ക്ക് വീടുകളില്‍ മദ്യം എത്തിക്കുന്നതിനെ എതിര്‍ത്ത് ബെവ്ക്കോ ജീവനക്കാര്‍!

തിരുവനന്തപുരം:ലോക്ക് ഡൌണ്‍ കാലയളവില്‍ മദ്യാസക്തര്‍ക്ക് വെയര്‍ഹൗസ് മുഖേന വീടുകളില്‍ നേരിട്ട് മദ്യം എത്തിക്കുന്നതിനെ എതിര്‍ത്ത് ഐഎന്‍ടിയുസി സംഘടന വിദേശ മദ്യ വ്യവസായി തൊഴിലാളി ഫെഡറേഷന്‍ രംഗത്ത്.
ഇങ്ങനെ മദ്യവിതരണത്തിനായി ചുമതല പെടുത്തിയിരിക്കുന്നത് വെയര്‍ ഹൗസില്‍ ലേബലിംഗ് തൊഴിലാളികളെയും വിതരണത്തിനായി ഷോപ്പുകളിലെ രണ്ട് വീതം തൊഴിലാളികളെയുമാണ്‌ ചുമതലപെടുത്തിയിരിക്കുന്നത്.
ഈ നടപടി മനുഷ്യത്വ രഹിതമാണെന്ന് സംഘടന പറയുന്നു.വീടുകളില്‍ മദ്യം എത്തിച്ച് കൊടുത്ത് സമൂഹത്തില്‍ ദുഷ്പേര് സമ്പാദിക്കാന്‍ ജീവനക്കാര്‍ താല്‍പര്യപെടുന്നില്ലെന്നും സംഘടന പറയുന്നു.

അശാസ്ത്രീയമായ ഈ തീരുമാനത്തിലൂടെ ബീവറെജസ് കോര്‍പ്പറെഷന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ജീവനക്കാരുടെ സംഘടനാ നേതൃത്വവുമായി ആലോചിക്കാതെയാണ് ഈ തീരുമാനം എടുത്തതെന്നും 
സംഘടനയുടെ സെക്രട്ടറി എ ജേക്കബ് ബെവ്കോ എംഡി ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.

ഈ നടപടി മനുഷ്യത്വ രഹിതവും ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും സംഘടന ആരോപിക്കുന്നു.
ഒരു വ്യക്തിയുടെ മദ്യപാന ആസക്തി തീര്‍ക്കുന്നതിനായി മദ്യവുമായി വീടുകളിലേക്ക് എത്തുന്ന ജീവനക്കാരുടെ മാനസികാവസ്ഥ പരിഗണിക്കണം എന്നും ഫെഡറേഷന്‍ എംഡി യോട് ആവശ്യപെടുന്നു.

Also Read:കുറുപ്പടിമദ്യവിതരണം;സഹകരിക്കാത്ത ജീവനക്കാരുടെ പേരുവിവരം സര്‍ക്കാരിന് നല്‍കാന്‍ ബെവ്കോ
ജോലി ചെയ്യാന്‍ വിസമതിക്കുന്ന തൊഴിലാളിയുടെ  പേര് വിവരങ്ങള്‍ മേലധികാരിക്ക് അയച്ച് കൊടുക്കണമെന്ന ഭീഷണി കലര്‍ന്ന നിര്‍ദേശം ഒരു വ്യക്തിയുടെ 
മൗലിക അവകാശത്തിന്മേലുള്ള കടന്ന് കയറ്റമാണെന്നും സംഘടന പറയുന്നു.മദ്യവുമായി വീടുകളില്‍ എത്തുന്ന ജീവനക്കാര്‍ മദ്യപന്മാരുടെ വീടുകളിലെ സ്ത്രീകളുടെ 
 ആത്മഹത്യാ ഭീഷണി അടക്കം നേരിടേണ്ടിവരുമെന്നും ജീവനക്കാരുടെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിനും സാധ്യതയുണ്ടെന്നും ഇങ്ങനെ 
ജീവനക്കാരെ മാനസികമായി തകര്‍ക്കുന്ന സമീപനം ഉണ്ടാകുമെന്നും ചിലപ്പോള്‍ ശാരീരികമായി ആക്രമിക്കപെടുന്നതിന് പോലും സാധ്യതയുണ്ടെന്നും അത് കൊണ്ട് 
തന്നെ ഇക്കാര്യങ്ങള്‍ ഒക്കെ കണക്കിലെടുത്ത് മദ്യാസക്തര്‍ക്ക് വീടുകളില്‍ മദ്യം എത്തിച്ച് കൊടുക്കണം എന്ന ഉത്തരവ് പിന്‍വലിക്കാന്‍ കോര്‍പ്പറേഷനും സര്‍ക്കാരും 
തയ്യാറാകണമെന്നും വിദേശ മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷന്‍ ആവശ്യപെടുന്നു.

Trending News