)
തിരുവനന്തപുരം: ശബരിമലയിലെ സ്വർണം പൂശലിൽ സ്വർണ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പിഎസ് പ്രശാന്തിൻ്റെ കാലത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്. അതേസമയം സ്വർണ നഷ്ടം വന്നിട്ടില്ലെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നുണ്ട്.
സ്വർണ്ണനഷ്ടം ഉണ്ടായിട്ടില്ലെന്നും നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും അതിനാലാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നുമാണ് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. ജംഷഡ്പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം വന്ന ശേഷം ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. സ്വർണ നഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകുക.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് കൂടുതൽ സാവകാശം നൽകി കേരള ഹൈക്കോടതി. മാർച്ച് 26ന് കോടതി കേസ് പരിഗണിച്ച് അന്വേഷണത്തിൽ സാവകാശം അനുവദിച്ചിരുന്നെങ്കിലും കൂടുതൽ സമയം അനുവദിക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനാ ഫലം വരാൻ വൈകുന്നതാണ് അന്വേഷണത്തിന് തടസമായിരിക്കുന്നത്. നേരത്തെ ഏപ്രിൽ അവസാന വാരം പരിശോധനാ ഫലം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിൽ, മെയ് 18 ആയിട്ടും ഫലം വന്നില്ലെന്നാണ് വിവരം.
ജംഷഡ്പൂർ ലാബിൽ നിന്നാണ് ഈ പരിശോധനാ ഫലം വരേണ്ടത്. പത്ത് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘം കേരള ഹൈക്കോടതിയെ അറിയിച്ചത്. ഫലം ലഭിച്ച ശേഷം സ്വര്‍ണ്ണക്കൊള്ളയുടെ സ്വഭാവം മനസിലാക്കാനാകുമെന്ന് എസ്ഐടി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ കേസ് ഈ മാസം അവസാനം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോർട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.