)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ കേസിൽ അന്വേഷണ സംഘം പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി. പരാതിക്കാരിൽ ഒരാളായ അഡ്വ. ഷിൻ്റോയുടെ മൊഴിയാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തുന്നത്. രാഹുലിനെതിരെ യുവതികൾ നേരിട്ട് പരാതി നൽകിയിരുന്നില്ല. എംഎൽഎയ്ക്കെതിരായ വെളിപ്പെടുത്തലുകളുടേയും ആരോപണങ്ങളുടേയും അടിസ്ഥാനത്തിൽ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ വന്ന പരാതികളിലാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ 6 പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ചിരിക്കുന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് പരാതി. എന്നാൽ ഇങ്ങനെയുള്ള കേസുകളിൽ ഇരയാക്കപ്പെട്ടവർ തന്നെ പരാതി നൽകിയാലാണ് കേസ് നിലനിൽക്കുക. പരാതിയുമായി ബന്ധപ്പെട്ട് തെളിവുകൾ നൽകാനുണ്ടെങ്കിൽ അന്വേഷണത്തിന് അത് നിർണായകമാവും.
കൂടാതെ ശബ്ദരേഖകളുടെ ആധികാരികത പരിശോധിച്ച് അവരെ സമീപിച്ച് മൊഴിയെടുക്കാനും അന്വേഷണം സംഘം ആലോചിക്കുന്നുണ്ട്. യുവതികൾ നേരിട്ട് പരാതി നൽകിയാൽ മാത്രമേ കേസുമായി മുന്നോട്ട് പോകാനാകുകയുള്ളൂ എന്നാണ് അന്വേഷണസംഘത്തിൻ്റെ വിലയിരുത്തൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.