ചര്‍ച്ചയ്ക്ക് തയ്യാറെന്ന്‍ കെ.ജി.എം.ഒ.എ; സമരം അവസാനിപ്പിച്ചാല്‍ മാത്രമെന്ന് മന്ത്രി

ഒ. പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ തയ്യാറായി ഡോക്ടര്‍മാരും കടുത്ത നിലപാടില്‍ ഉറച്ച് സര്‍ക്കാരും.

Updated: Apr 16, 2018, 06:04 PM IST
ചര്‍ച്ചയ്ക്ക് തയ്യാറെന്ന്‍ കെ.ജി.എം.ഒ.എ; സമരം അവസാനിപ്പിച്ചാല്‍ മാത്രമെന്ന് മന്ത്രി

തിരുവനന്തപുരം: ഒ. പി സമയം നീട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ തയ്യാറായി ഡോക്ടര്‍മാരും കടുത്ത നിലപാടില്‍ ഉറച്ച് സര്‍ക്കാരും.

കെ.ജി.എം.ഒ.എ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ മൂന്ന്‍ ഡോക്ടര്‍മാരുള്ള എഫ്എച്ച്സികളില്‍ ആറുമണിവരെ ഒ.പി ആകാമെന്ന് അറിയിച്ചു.

അതേസമയം ആരോഗ്യമന്ത്രി കെ. കെ. ഷൈലജയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സമരാനുകൂലികള്‍ എഴുതി നല്‍കിയെങ്കിലും മന്ത്രി അതിന് തയ്യാറായില്ല. സമരം അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി.