ശബരിമലയുടെ പേരില്‍ വോട്ട് തേടുന്ന ബിജെപിയുടെ നിലപാട് തെമ്മാടിത്തരം...

നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കൈക്കൊണ്ടിരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍!!

Sheeba George | Updated: Oct 4, 2019, 04:05 PM IST
ശബരിമലയുടെ പേരില്‍ വോട്ട് തേടുന്ന ബിജെപിയുടെ നിലപാട് തെമ്മാടിത്തരം...

തിരുവനന്തപുരം: നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി കൈക്കൊണ്ടിരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ശശി തരൂര്‍!!

കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന ബിജെപി ശബരിമല വിഷയത്തില്‍ ഒന്നും ചെയ്തില്ല, എന്നിട്ടും ശബരിമലയുടെ പേരില്‍ വോട്ട് തേടുന്ന ബിജെപി നിലപാട് തെമ്മാടിത്തരമാണെന്ന് ശശി തരൂര്‍ പറഞ്ഞു.

കൂടാതെ, ശബരിമല വിഷയത്തിലെ ബിജെപിയുടെ ഇരട്ടത്താപ്പ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉയര്‍ത്തിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. 

നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികള്‍ നിര്‍ണ്ണയിക്കപ്പെട്ടതോടെ ശബരിമല വിഷയം തിരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. 

ശബരിമല ഒരു മൂന്നുമാസം കൊണ്ട് അവസാനിക്കുന്ന പ്രശ്നമല്ലെന്നും ശബരിമലയും വികസനപ്രവര്‍ത്തനങ്ങളും കേന്ദ്ര സര്‍ക്കാരിന്‍റെ നേട്ടങ്ങളുമെല്ലാം പ്രചാരണ വിഷയങ്ങളാവുമെന്നായിരുന്നു കെ. സുരേന്ദ്രന്‍ പ്രതികരിച്ചത്.

അതേസമയം, ശബരിമല വിഷയത്തില്‍ ബിജെപി കൈക്കൊണ്ട നിലപാട് ഉയര്‍ത്തിക്കാട്ടാനാകും കോണ്‍ഗ്രസും ഇടതു മുന്നണിയും ശ്രമിക്കുക.