ബെയ്റൂത്ത്: യാക്കോബായ സഭയുടെ പുതിയ അധ്യക്ഷനായി ജോസഫ് മോര്‍ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നടന്നു. ബെയ്റൂട്ടില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ അച്ചാനെയിലെ സെന്റ് മേരീസ് പാത്രിയര്‍ക്കാ കത്തീഡ്രലിലാണ് ഇന്ത്യന്‍ സമയം 9:50 ഓടെ സ്ഥാനാരോഹാണം നടന്നത്.
Alson Read: റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40 ശതമാനം വരെ വിലക്കുറവ്; എല്ലാ ജില്ലകളിലും സപ്ലൈകോയുടെ പ്രത്യേക സ്റ്റോറുകൾ
ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത് പാത്രീയര്‍ക്കീസ് ബാവയാണ്. ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ എന്ന സ്ഥാനപ്പേരാണ് ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത സ്വീകരിച്ചിരിക്കുന്നത്. വാഴിക്കല്‍ ചടങ്ങിനായി പ്രത്യേക പ്രതിനിധി സംഘത്തെ അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും പാത്രിയര്‍ക്കീസ് ബാവ പ്രത്യേകം നന്ദി അറിയിച്ചിട്ടുണ്ട്. ഇരു പ്രതിനിധി സംഘങ്ങളെയും പാത്രിയര്‍ക്കീസ് ബാവ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു.
യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ വാഴിക്കൽ ചടങ്ങിൽ സഹകാര്‍മികരായി.
യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ചടങ്ങിൽ പങ്കെടുത്തു.
മലങ്കര കാത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയും മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘവും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഒപ്പം കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള സംഘവും ഉണ്ടായിരുന്നു. സഭാ ഭാരവാഹികളും വിശ്വാസികളും ഉള്‍പ്പെടെ കേരളത്തില്‍ നിന്നും നാനൂറോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
എറണാകുളം മുളന്തുരുത്തി പെരുമ്പിള്ളി സ്രാമ്പിക്കൽ വർഗീസിന്റെയും സാറാമ്മയുടെയും മകനായി 1960 നവംബർ പത്തിനാണ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ ജനനം. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരന് വൈദിക ജീവിതം ജന്മനിയോഗമായിരുന്നു. പതിമൂന്നാം വയസ്സിൽ അദ്ദേഹം ശെമ്മാശപ്പട്ടം നേടി. എറണാകുളം മഹാരാജസ് കോളേജ്, അയർലണ്ട്, യു എസ് എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. 33 മത്തെ വയസ്സിൽ പാത്രിയാർക്കീസ് ബാവ തന്നെ ആണ് മെത്രാപൊലീത്തയായി വാഴിച്ചത്. തുടർന്ന് 30 വർഷക്കാലം സഭയുടെ ഭരണ സിരാകേന്ദ്രമായ പുത്തൻ കുരിശ് കേന്ദ്രീകരിച്ചു പ്രവർത്തിചിരുന്നു. കൊച്ചി ഭദ്രാസന മെത്രാപൊലീത്ത, 18 വർഷക്കാലം സുന്നഹദോസ് സെക്രട്ടറി, ഗൾഫ്, യൂറോപ്യൻ മേഖലകളിലെ വിവിധ ഭദ്രാസനങ്ങളെയും അദ്ദേഹം നയിച്ചു. സമാനതകളില്ലാത്ത പ്രതിസന്ധികൾക്കിടെയാണ് യാക്കോബായ സഭയുടെ അദ്ധ്യക്ഷനായി ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത ചുമതലയേറ്റിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.