ബിഷപ്പിന്‍റെ അറസ്റ്റ്: സ്റ്റീഫന്‍ മാത്യൂവിന്‍റെ നിരാഹാര സമരം എട്ടാം ദിനത്തിലേക്ക്

അറസ്റ്റ് അനിവാര്യമെന്ന് ആവശ്യപ്പെട്ട് സമരത്തിന് പിന്തുണയുമായി നിരവധിപ്പേരാണ് സമരപന്തലിലേക്ക് എത്തുന്നത്. 

Last Updated : Sep 15, 2018, 03:29 PM IST
ബിഷപ്പിന്‍റെ അറസ്റ്റ്: സ്റ്റീഫന്‍ മാത്യൂവിന്‍റെ നിരാഹാര സമരം എട്ടാം ദിനത്തിലേക്ക്

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരം എട്ടാം ദിനത്തിലേക്ക്.

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ അംഗം സ്റ്റീഫന്‍ മാത്യൂ നടത്തുന്ന നിരാഹാര സമരവും എട്ടാം ദിനം പിന്നിടുകയാണ്. കാത്തോലിക് നവീകരണ പ്രസ്ഥാനാംഗം കൂടിയായ അലോഷി ജോസഫും സ്റ്റീഫന്‍ മാത്യൂവിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

 

 

അറസ്റ്റ് അനിവാര്യമെന്ന് ആവശ്യപ്പെട്ട് സമരത്തിന് പിന്തുണയുമായി നിരവധിപ്പേരാണ് സമരപന്തലിലേക്ക് എത്തുന്നത്. 

ബിഷപ്പിനെ അറസ്റ്റ് ചെയ്യുംവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് കന്യാസ്ത്രീകളുടേയും തീരുമാനം.

വെള്ളിയാഴ്ച സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒരു മണിക്കൂര്‍ നില്‍പ്പ് സമരവും നടന്നു. 

വിവിധ സംഘടനകളുടെയും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടേയും വലിയ പിന്തുണ ദിനംപ്രതി സമരത്തിന് ലഭിക്കുന്നുണ്ട്. 

ആവശ്യം വന്നാല്‍ സമര പന്തലില്‍ നിരാഹാരം ഇരിക്കുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരിയും വ്യക്തമാക്കി.

Trending News