വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോ? വെല്ലുവിളിച്ച് പി. സി ജോര്‍ജ്ജ്

തനിക്കെതിരെ കേസെടുത്താല്‍ താന്‍ നേരിട്ടോളാമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

Last Updated : Sep 10, 2018, 12:14 PM IST
വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോ? വെല്ലുവിളിച്ച് പി. സി ജോര്‍ജ്ജ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി ലൈംഗികാരോപണ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ ആക്ഷേപിച്ചും ദേശീയ വനിതാ കമ്മീഷനെ വെല്ലുവിളിച്ചും പൂഞ്ഞാര്‍ എംഎല്‍എ പി. സി ജോര്‍ജ്ജ്.

വനിതാ കമ്മീഷന്‍ തന്‍റെ മൂക്ക് ചെത്തുമോയെന്ന് പി. സി ജോര്‍ജ്ജ് ചോദിച്ചു. തനിക്കെതിരെ കേസെടുത്താല്‍ താന്‍ നേരിട്ടോളാമെന്നും ജോര്‍ജ്ജ് വ്യക്തമാക്കി.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപഥ സഞ്ചാരിണിയായി ചിത്രീകരിച്ചും അവര്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുകയാണെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

ഇര കന്യാസ്ത്രീയാണോ ബിഷപ്പാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് ആരോപിച്ച ജോര്‍ജ്ജ്, കന്യാസ്ത്രീകള്‍ക്ക് പരാതിയുണ്ടെങ്കില്‍ സമരം നടത്താതെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും സൂചിപ്പിച്ചു.

ഷൊര്‍ണൂര്‍ എംഎല്‍എ പി. കെ ശശിയ്‌ക്കെതിരെ കൃത്യമായി തെളിവില്ലാതെ കേസെടുക്കരുതെന്നും നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഇരയാണെന്നും പി. സി ജോര്‍ജ്ജ് പറഞ്ഞു.

More Stories

Trending News