)
കൊച്ചി: വാദപ്രതിവാങ്ങൾക്കൊടുവിൽ സെന്‍സര്‍ ബോര്‍ഡിന് വഴങ്ങി ജെഎസ്കെ ടീം. സിനിമയുടെ പേര് മാറ്റാം എന്ന് ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് പേര് മാറ്റുമെന്നാണ് വിവരം. കൂടാതെ വിചാരണ രംഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യാമെന്നും നിർമാതാക്കൾ വ്യക്തമാക്കി. അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.
എത്രയും വേഗം സിനിമ റിലീസ് ചെയ്യുക എന്നതാണ് നിർമാതാക്കളുടെ ആവശ്യം. ഇതിന്റെ ഭാഗമായാണ് സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾ നിർമാതാക്കൾ അംഗീകരിച്ചത്. എന്നാൽ ജാനകി എന്ന ഉപയോഗിച്ചിരിക്കുന്ന രംഗങ്ങളിലെല്ലാം മാറ്റം വരില്ല. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ജാനകിയെ വിചാരണ ചെയ്യുന്ന രംഗങ്ങളിൽ മാത്രമായിരിക്കും പേര് മ്യൂട്ട് ചെയ്യുക.
ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവന്‍ പേരായ ജാനകി വിദ്യാധരന് അല്ലെങ്കിൽ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെന്‍സര്‍ ബോര്‍ഡ് ഇന്ന് മുന്നോട്ട് വച്ച നിര്‍ദേശമെന്ന് നിര്‍മാതാക്കള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാന് പറഞ്ഞു. കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു.
കേസ് കോടതിയിലെത്തിയപ്പോൾ ടൈറ്റിൽ മാറ്റുന്നതിലുള്ള ബുദ്ധിമുട്ട് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ 96ഓളം ഭാഗങ്ങളിൽ ജാനകി എന്ന പേര് ഉപയോഗിക്കുന്നുണ്ട്. മാറ്റണമെങ്കിൽ ഇത്രയും കട്ട് വേണ്ടിവരുമെന്നും നിർമാതാക്കൾ കോടതിയെ അറിയിച്ചു. സിനിമയുടെ പേരിലെ ജാനകിക്കൊപ്പം വി കൂടി ചേർത്താൽ മതിയെന്ന് ഇന്ന് സെൻസർ ബോർഡ് നിർദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് പേര് മാറ്റാൻ നിർമാതാക്കൾ തയാറായത്. ചിത്രം എഡിറ്റ് ചെയ്ത് എത്രയും വേഗം സെന്‍സര്‍ ബോര്‍ഡിന് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം നൽകി.
സുരേഷ് ഗോപി, അനുപമ പരമേശ്വരന് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. പീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ അവതരിപ്പിച്ചിരിക്കുന്നത്. അനുപമയുടെ ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദമായത്. തുടർന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡ് രംഗത്തെത്തുകയായിരുന്നു. മാറ്റില്ലെന്ന് നിർമാതാക്കളും നിലപാടെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.