)
എഞ്ചിൻ തകരാറിനെ തുടർന്ന് തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വഴിയിൽ കുടുങ്ങിയതോടെ ട്രെയിൻ ഗതാഗതം താറുമാറായി. തൃശൂരിനും ഷൊർണൂരിനും ഇടയിൽ വച്ചാണ് ജനശതാബ്ദി എൻജിൻ തകരാർ നേരിട്ടത്. തകരാർ പരിഹരിച്ച് യാത്ര തുടർന്നെങ്കിലും പല ട്രെയിനുകളും വൈകിയോടുകയാണ്. ഷൊർണൂരിൽനിന്ന് വേറെ എൻജിൻ എത്തിച്ചാണ് ജനശതാബ്ദി യാത്ര തുടർന്നത്.
ഈ ട്രെയിൻ കോഴിക്കോട് എത്താൻ വൈകിയതിനാൽ തിരികെ തിരുവനന്തപുരത്തേക്ക് ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന 12075 ജനശതാബ്ദി എക്സ്പ്രസും വൈകിയിരിക്കുകയാണ്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ജനശതാബ്ദി 35 മിനിറ്റ് വൈകിയോടുകയാണ്. മംഗളൂരുവിലേക്കുള്ള 16650 പരശുറാം എക്സ്പ്രസ്സ് ഒന്നര മണിക്കൂർ വൈകി ഓടുന്നു. 12617 മംഗള ലക്ഷദ്വീപ് എക്സ്പ്രസ് 36 മിനിറ്റും, 22659 തിരുവനന്തപുരം നോർത്ത്–ഋഷികേശ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 42 മിനിറ്റും വൈകിയോടുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.