video: മലയാളി തുമേം സലാം; അഭിനന്ദനവുമായി കേരള ഗവർണർ

കോറോണയെ പ്രതിരോധിക്കാൻ വേണ്ടി കടുത്ത ശ്രമങ്ങൾ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെ. കെ . ശൈലജയേയും ഗവർണർ അനുമോദിച്ചു.   

Last Updated : Mar 22, 2020, 11:33 PM IST
video: മലയാളി തുമേം സലാം; അഭിനന്ദനവുമായി കേരള ഗവർണർ

തിരുവനന്തപുരം: കോറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിനോട് സഹകരിച്ച കേരളത്തിലെ ജനങ്ങളെ അഭിനനന്ദിച്ച് കേരളാ ഗവർണർ ആരിഫ് ഖാൻ രംഗത്ത്. 

ഇന്ന് വീട്ടിൽ ഇരുന്നുകൊണ്ട് കേരളീയർ കാണിച്ചത് കോറോണയെ തടയാനുള്ള ദൃഡനിശ്ചയമാണെന്നാണ് ഗവർണർ പറഞ്ഞത്. 

Also read: മഹാരാഷ്ട്രയിൽ മലയാളി യുവാവിന് കോറോണ സ്ഥിരീകരിച്ചു

കൂടാതെ കോറോണയെ പ്രതിരോധിക്കാൻ വേണ്ടി കടുത്ത ശ്രമങ്ങൾ നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെ. കെ . ശൈലജയേയും ഗവർണർ അനുമോദിച്ചു. 

കൂടാതെ കോറോണ ബോധവൽക്കരണം വീഡിയോ തയ്യാറാക്കിയ പൊലീസുകാരെയും, മെഡിക്കൽ -പാരാ മെഡിക്കൽ സ്റ്റാഫുകളെയും, ദീശാ പ്രവർത്തകരെയും, പൊലീസുകാരെയും ഗവർണർ പ്രശംസിച്ചു.  

Also read: Corona അകലം പാലിക്കൽ; സേവാഗ് പങ്കുവെച്ച ഗാനം വൈറലാകുന്നു..

എല്ലാത്തിനുമപരി കോറോണയെ തുരത്താനുള്ള കേരളീയരുടെ ഒറ്റക്കെട്ടായ പ്രതിരോധരീതിയെ സലാം ചെയ്യാനും  അദ്ദേഹം  മറന്നില്ല.  മലയാളി തുമേം സലാം എന്നു പറഞ്ഞാണ് അദ്ദേഹം  തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. 

വീഡിയോ കാണാം:

Trending News