ജെഡിയു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

ജെഡിയു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരുകയാണ്. കോഴിക്കോട്, കണ്ണൂര്‍ അടക്കം എട്ട് ജില്ലാ ഘടകങ്ങള്‍ മുന്നണി മാറ്റത്തെ എതിര്‍ത്ത് രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്. എം പി വീരെന്ദ്രകുമാറിന്‍റെ രാജി സംബന്ധിച്ചും പുതിയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും.

Last Updated : Dec 13, 2017, 12:34 PM IST
ജെഡിയു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

കോഴിക്കോട്: ജെഡിയു സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് ചേരുകയാണ്. കോഴിക്കോട്, കണ്ണൂര്‍ അടക്കം എട്ട് ജില്ലാ ഘടകങ്ങള്‍ മുന്നണി മാറ്റത്തെ എതിര്‍ത്ത് രംഗത്ത് വന്ന സാഹചര്യത്തിലാണ് ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്. എം പി വീരെന്ദ്രകുമാറിന്‍റെ രാജി സംബന്ധിച്ചും പുതിയ പാര്‍ട്ടി രൂപീകരണം സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും.

എല്ലാ സംസ്ഥാന ഭാരവാഹികളും 14 ജില്ലാ പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. 17ന് ചേരുന്ന സംസ്ഥാന കൗണ്‍സിലിന് മുന്നോടിയായി ജില്ലാ ഘടകങ്ങളെ അനുനയിപ്പിക്കലാണ് യോഗത്തിന്‍റെ പ്രധാന ലക്ഷ്യം. 

വൈകിട്ട് കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് യോഗവും ചേരും. ഈ യോഗത്തില്‍ ജില്ലാ, സംസ്ഥാന ഭാരവാഹികളും, നിയോജക മണ്ഡലം പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും.

 

Trending News