നാട്ടുകാരും സര്‍ക്കാരും നല്‍കിയ പണം തീര്‍ന്നു; ഇനി ഒരു കൈ സിനിമയില്‍!

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്നും രാജേശ്വരി പറയുന്നു.

Last Updated : Mar 22, 2019, 06:55 PM IST
നാട്ടുകാരും സര്‍ക്കാരും നല്‍കിയ പണം തീര്‍ന്നു; ഇനി ഒരു കൈ സിനിമയില്‍!

2016 ഏപ്രില്‍ 28ന് പെരുമ്പാവൂരില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി സിനിമയിലേക്ക്...

നവാഗതനായ ബിലാല്‍ മെട്രിക്‌സ് സംവിധാനം ചെയ്യുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നത്. 

നാട്ടുകാരും സര്‍ക്കാരും നല്‍കിയ പണം പലവഴിയ്ക്ക് ചിലവായെന്നും 
ചികിത്സിക്കാന്‍ പണം ആവശ്യമായതിനാലാണ് സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും രാജേശ്വരി വ്യക്തമാക്കി. 

ഇത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കഥ ഒരു നാടിന്‍റെ കഥയാണെന്നാണ് രാജേശ്വരി പറയുന്നത്. 

ജിഷ വധക്കേസിലെ നിരവധി പ്രതികള്‍ ഇപ്പോഴും പുറത്തുണ്ടെന്നും അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് സിനിമയില്‍ വേഷമിടുന്നതെന്നാണ് രാജേശ്വരി പറയുന്നത്. 

തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുള്‍ സസ്‌പെന്‍സ് ആണെന്നു൦ രാജേശ്വരി വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കുകയാണെങ്കില്‍ സ്ഥാനാര്‍ഥിയാകാന്‍ താന്‍ തയ്യാറാണെന്നും രാജേശ്വരി പറയുന്നു.

'ഒരുപാട് ജനങ്ങള്‍ ഇവിടെ കഷ്ടപ്പെട്ട് ജീവിക്കുകയാണ്. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഉണ്ട്. എനിക്ക് വേണ്ടിയല്ല. പാവപ്പെട്ട ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്'- രാജേശ്വരി കൂട്ടിച്ചേര്‍ത്തു.

നിയാസ് പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ വര്‍ഷം തിയറ്ററുകളിലെത്തുമെന്നാണ് സൂചന. 

Trending News