ജിഷയുടെ കൊലപാതകം: താന്‍ ജിഷയെ കൊന്നിട്ടില്ലെന്ന് പ്രതി അമീറുൽ ഇസ്ലാം കോടതിയില്‍

ജിഷയെ കൊന്നത് താനല്ലെന്ന് പ്രതി അമീറുൽ ഇസ്ലാം കോടതിയില്‍ . കൊല നടത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണെന്ന് അമീര്‍ കോടതിയില്‍ പറഞ്ഞു. ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീറുല്‍ കുറ്റം നിഷേധിച്ചത്.  എന്നാൽ ഇപ്പോൾ ജാമ്യപേക്ഷയാണ് പരിഗണിക്കുന്നതെന്നും മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നും കോടതി അറിയിക്കുകയായിരുന്നു. അനാർ എവിടെയാണെന്ന് പൊലീസിനറിയാമെന്നും അമീറുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

Updated: Sep 20, 2016, 01:56 PM IST
ജിഷയുടെ കൊലപാതകം:  താന്‍ ജിഷയെ കൊന്നിട്ടില്ലെന്ന് പ്രതി അമീറുൽ ഇസ്ലാം കോടതിയില്‍

കൊച്ചി: ജിഷയെ കൊന്നത് താനല്ലെന്ന് പ്രതി അമീറുൽ ഇസ്ലാം കോടതിയില്‍ . കൊല നടത്തിയത് സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണെന്ന് അമീര്‍ കോടതിയില്‍ പറഞ്ഞു. ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്‌ലാം സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീറുല്‍ കുറ്റം നിഷേധിച്ചത്.  എന്നാൽ ഇപ്പോൾ ജാമ്യപേക്ഷയാണ് പരിഗണിക്കുന്നതെന്നും മറ്റു കാര്യങ്ങൾ പിന്നീട് പറയാമെന്നും കോടതി അറിയിക്കുകയായിരുന്നു. അനാർ എവിടെയാണെന്ന് പൊലീസിനറിയാമെന്നും അമീറുൽ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. അമീറിന്‍റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈമാസം 26 ലേക്ക് മാറ്റി.

അമീര്‍ ഉള്‍ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അനാര്‍ എന്ന പേരില്‍ അമീറുല്‍ ഇസ്ലാമിന് സുഹൃത്തില്ലെന്നും  ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമാണ് അമീര്‍ നടത്തുന്നതെന്നാണ് പൊലീസ് വിലയിരുത്തുന്നത്.