ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസ്: രണ്ടാം പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ്​ കോടതിയാണ്​ ജാമ്യാപേക്ഷ തള്ളിയത്​. 

Last Updated : Mar 2, 2017, 06:41 PM IST
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസ്: രണ്ടാം പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ്​ കോടതിയാണ്​ ജാമ്യാപേക്ഷ തള്ളിയത്​. 

ജിഷ്​ണു മരിച്ച ദിവസം കോളജ്​ പി.ആർ.ഒ ആയ സഞ്ജിത്​ കോളജിൽ ഉണ്ടായിരുന്നില്ലെന്ന്​ പ്രതിഭാഗം കോടതിയിൽ വാദിച്ചു​. എന്നാൽ ഇത്​ തെളിയിക്കുന്ന രേഖകളൊന്നും സമർപ്പിക്കാൻ പ്രതിഭാഗത്തിന്​ കഴിഞ്ഞില്ല. 

നിരപരാധിത്വം തെളിയിക്കുന്ന ഒരു രേഖകളും പ്രതിഭാഗം ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ പ്രതിക്ക്​ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. എന്നാൽ സഞ്ജിത് ഏത്​ അന്വേഷണ ഉദ്യോഗസ്ഥന്​ മുമ്പ്​ കീഴടങ്ങണമെന്ന്​ വ്യക്തമാക്കിയിട്ടില്ല. 

പ്രതിക്ക്​ ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തികവും സാമൂഹികമായി ഉന്നത ബന്ധങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയെന്ന നിലയിൽ സഞ്​ജിത്തിന്​ ജാമ്യം നൽകിയാൽ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി

Trending News