Job Fraud: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പിന് ഇരയായത് നൂറോളം പേർ, പ്രതി പിടിയിൽ

Job Fraud Case: ഡോൺ സൈമൺ തോമസ് (57) ആണ് പിടിയിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : Mar 8, 2025, 02:23 PM IST
  • വെങ്ങാനൂർ സ്വദേശികളായ അരുൺ, അഭിജിത്ത് എന്നിവരുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
  • 2500 യുഎസ് ഡോളർ ശമ്പളം വാഗ്ദാനം ചെയ്ത് സ്ഥാപനത്തിൻ്റെ പേരിൽ നിയമന ഉത്തരവും നൽകി
  • എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്
Job Fraud: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തട്ടിപ്പിന് ഇരയായത് നൂറോളം പേർ, പ്രതി പിടിയിൽ

എറണാകുളം: നൈജീരയിലും സൗദി അറേബ്യയിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പോലീസ് പിടിയിൽ. എറണാകുളം വൈറ്റില തൈകൂടം സിൽവർ സാൻഡ് ഐലന്റിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുന്ന ഡോൺ സൈമൺ തോമസ് (57) ആണ് പിടിയിലായത്. വിഴിഞ്ഞം പോലീസാണ് ഇയാളെ പിടികൂടിയത്.

Add Zee News as a Preferred Source

വെങ്ങാനൂർ സ്വദേശികളായ അരുൺ, അഭിജിത്ത് എന്നിവരുടെ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് നൈജീരിയ അബുജയിൽ തെമിൽ കയ ഏവിയേഷനിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇയാൾ പലതവണയായി പണം തട്ടിയത്. 2500 യുഎസ് ഡോളർ ശമ്പളം വാഗ്ദാനം ചെയ്ത് സ്ഥാപനത്തിൻ്റെ പേരിൽ നിയമന ഉത്തരവും നൽകി.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നപ്പോഴാണ് പരാതി നൽകിയത്. പ്രതി പിടിയിലായതോടെ തൃശ്ശൂരിൽ നിന്നുൾപ്പെടെ നിരവധി പേർ പരാതിയുമായി വിളിക്കുന്നുണ്ടെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ ആർ. പ്രകാശ് പറഞ്ഞു. നൂറോളം പേർ കബളിപ്പിക്കലിന് ഇരയായെന്ന് പോലീസ് സംശയിക്കുന്നു. സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയും ബന്ധപ്പെട്ടാണ് പലരും കബളിപ്പിക്കപ്പെട്ടത്.

പ്രതിക്കെതിരെ ഇതര സംസ്ഥാനങ്ങളിലും സമാനമായ കേസ് ഉള്ളതായി പോലീസ് പറഞ്ഞു. പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയ ശേഷം സ്ഥിരമായി ഒരിടത്ത് തങ്ങാതെ പല സ്ഥലങ്ങളിലും മാറി മാറി പോകുകയാണ് പ്രതിയുടെ രീതിയെന്ന് പോലീസ് പറഞ്ഞു. അന്യ സംസ്ഥാനത്തുൾപ്പെടെ കേസ് ഉള്ളതിനാൽ അന്വേഷണം മറ്റ് ഏജൻസികളെ ഏൽപ്പിക്കുമെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News