)
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ പിഎംശ്രീ പദ്ധതിയിൽ കേരളം ഭാഗമായതിൻ്റെ കാരണം വിശദീകരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരള ഫണ്ട്, തടഞ്ഞുവെച്ച കേന്ദ്രത്തിൻ്റെ നീക്കത്തെ മറികടക്കുവാനുള്ള തന്ത്രപരമായ നീക്കമാണെന്ന് വിദ്യാഭ്യാസ മന്ത്രി.
പിഎംശ്രീയിൽ ഒപ്പിടാത്തതിൽ സമഗ്ര ശിക്ഷാ കേരളക്ക് നൽകേണ്ട ഫണ്ട് തടഞ്ഞു വെച്ചിരിക്കുകയായിരുന്നു. 2023-24 ൽ കേരളത്തിന് നഷ്ടമായത് 188 കോടി 58 ലക്ഷം രൂപയും, 2024-25 ൽ 513 കോടി 54 ലക്ഷം രൂപയും, 2025-26 ൽ 456 കോടി ഒരു ലക്ഷം രൂപയുമാണ്. പിഎംശ്രീയിൽ ഭാഗമാകാത്തതിനാൽ കേരളത്തിന് ആകെ നഷ്ടമായത് 1158 കോടി 13 ലക്ഷം രൂപ. 2027 മാർച്ചിൽ അവസാനിക്കാൻ പോകുന്ന പിഎംശ്രീയിൽ ഇപ്പോൾ പങ്കുചേരുന്നതിലൂടെ സമഗ്ര ശിക്ഷയുടെ കുടിശികയും, രണ്ട് വർഷത്തെ പിഎംശ്രീ ഫണ്ട് ഉൾപ്പടെ 1476 കോടി 13 ലക്ഷം രൂപ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഫണ്ട് ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നും, കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി. പിഎംശ്രീ പദ്ധതിയിൽ കേരളം ഭാഗമായെങ്കിലും ദേശീയ നയം പൂർണ്ണമായും അംഗീകരിച്ചട്ടില്ല. സംസ്ഥാന താത്പര്യങ്ങൾക്കും, വിദ്യാഭ്യാസ മൂല്യങ്ങൾക്കും അനുസരിച്ചാകും പദ്ധതി നടപ്പാക്കുക എന്നും വി ശിവൻകുട്ടി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.